Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'അതുപോലൊരു കളിക്കാരൻ...

'അതുപോലൊരു കളിക്കാരൻ ഇല്ലാത്തതാണ് പാകിസ്താന്റെ പ്രശ്നം'; ഇന്ത്യൻ താരത്തെ പ്രകീർത്തിച്ച് മുൻ പാക് പേസർ

text_fields
bookmark_border
India-Pakistan
cancel

കറാച്ചി: ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സൂപ്പർ ഫോറിൽ ഇന്ത്യയും പാകിസ്‍താനും ഏറ്റുമുട്ടാനിരിക്കേ, ഇരുടീമിനെയും താരതമ്യം ചെയ്ത് മുൻ പാക് പേസർ. പരിക്കു കാരണം രവീ​ന്ദ്ര ജദേജ ടീമിൽനിന്ന് പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായെങ്കിലും പാകിസ്താനെതിരെ ഇന്ത്യക്ക് മുൻതൂക്കമുണ്ടെന്ന് നിരീക്ഷിക്കുകയാണ് മുൻ പേസ് ബൗളറായ ആക്വിബ് ജാവേദ്.

ഇന്ത്യൻ ടീമിൽ പോരാളിയായ ഒരു കളിക്കാരന്റെ സാന്നിധ്യമാണ് അതിന് വഴിയൊരുക്കുന്നതെന്നാണ് ആക്വിബിന്റെ പക്ഷം. അത്തരമൊരു കളിക്കാരൻ തങ്ങളുടെ അണിയിൽ ഇ​ല്ലെന്നതാണ് പാകിസ്താൻ നേരിടുന്ന വെല്ലുവിളിയെന്നും അ​ദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തകർപ്പൻ ഫോമിലുള്ള ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ആക്വിബ് ചൂണ്ടിക്കാട്ടുന്ന ആ സവിശേഷ താരം. തങ്ങളുടെ ട്വന്റി20 ടീമിൽ അത്തരമൊരു കളിക്കാരൻ ഇല്ലെന്നത് പാകിസ്താന്റെ പോരായ്മയാണെന്നും അദ്ദേഹം പറയുന്നു.

'ഇന്ത്യയുടെ പ്രധാന മുൻതൂക്കം അവർക്ക് ഹാർദിക് പാണ്ഡ്യ ഉ​ണ്ടെന്നുള്ളതാണ്. പാകിസ്താന് അതുപോലൊരു ഓൾറൗണ്ടർ ഇല്ല. ഞങ്ങളുടെ കാലത്ത് പാക് ടീമിൽ അബ്ദുറസാഖിന്റേതു പോലെ ഏറെ സ്വാധീനം ചെലുത്തുന്ന സാന്നിധ്യമാണ് ഇന്ത്യൻ ടീമിൽ പാണ്ഡ്യയുടേത്.' -ജിയോ സൂപ്പർ ചാനലിൽ നടന്ന ചർച്ചക്കിടെ ആക്വിബ് വിലയിരുത്തി.

​'ട്വന്റി20യിൽ വളർച്ച പ്രാപിക്കണമെങ്കിൽ പാണ്ഡ്യയെപ്പോലൊരു ഓൾറൗണ്ടറെ പാകിസ്താൻ എത്രയും പെട്ടെന്ന് കണ്ടെത്തണം. ഇന്ത്യക്ക് ജദേജയും പാണ്ഡ്യയും ഉള്ളതുപോലെ എത്ര ഓൾറൗണ്ടർമാർ ഉണ്ടെന്നതാണ് ട്വന്റി20യിൽ നിർണായകമാവുക. ഇന്ത്യയുടെ മുൻതൂക്കം അതാണ്. പാകിസ്താന്റെ പോരായ്മയും' -ആക്വിബ് ചൂണ്ടിക്കാട്ടി. പേസ് ബൗളിങ്ങിൽ പാകിസ്താന് കരുത്തുണ്ടെന്ന് വിലയിരുത്തിയ അദ്ദേഹം ബാറ്റിങ് ലൈനപ്പിലാണ് പ്രശ്നങ്ങളു​ള്ളതെന്നും അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asia CupIndia-Pakistan
News Summary - 'Pakistan Don't Have A Player Like Him. That Is India's Biggest Advantage', Says Pak Pacer
Next Story