ബലാത്സംഗം: പാക് ബാറ്റർ ഹൈദർ അലിക്ക് സസ്പെൻഷൻ
text_fieldsഹൈദർ അലി
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിൽ ബലാത്സംഗ കുറ്റത്തിന് അറസ്റ്റിലായ പാകിസ്താൻ ക്രിക്കറ്റ് താരം ഹൈദർ അലിയെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) സസ്പെൻഡ് ചെയ്തു. ഇംഗ്ലണ്ടിൽ ക്രിമിനൽ അന്വേഷണത്തിൽപ്പെട്ടതിനാലാണ് സസ്പെൻഷനെന്ന് പി.സി.ബി അറിയിച്ചു. അതേസമയം ബലാത്സംഗ ആരോപണത്തെ തുടർന്ന് അറസ്റ്റ് നടന്നതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ 23നാണ് സംഭവം. നിലവിൽ ഹൈദർ അലി ജാമ്യത്തിലാണ്. 15 ദിവസത്തെ പര്യടനത്തിനായാണ് പാകിസ്താന്റെ രണ്ടാംനിര ടീമിനൊപ്പം ഹൈദർ അലി ഇംഗ്ലണ്ടിലെത്തിയത്. 2020ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചതിനുശേഷം ഈ ബാറ്റർ പാകിസ്താനുവേണ്ടി രണ്ട് ഏകദിന മത്സരങ്ങളും 35 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. അലിക്ക് ഉചിതമായ നിയമസഹായം നൽകിയിട്ടുണ്ടെന്ന് പി.സി.ബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

