ബുംറയേക്കാൾ ഭേദം നസീം ഷായാണ്; ടീമംഗത്തെ പുകഴ്ത്തി പാക് താരം
text_fieldsഇന്ത്യൻ പേസ് ബൗളിങ് സൂപ്പർതാരം ജസ്പ്രീത് ബുംറയെക്കാൾ ഭേദം പാകിസ്താന്‍റെ യുവ പേസ് ബൗളർ നസീം ഷായണെന്ന് പാകിസ്താന്‍റെ തന്നെ മറ്റൊരു ബൗളറായ ഇഹ്സാനുള്ള. ബുംറയാണ് മികച്ചതെന്ന് അവതാരകൻ വാദിച്ചപ്പോഴും നസീം ഷാക്കും മികച്ച ലോകകപ്പുണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
'നിങ്ങൾ ശരിക്കും നോക്കുകയാണെങ്കിൽ ബുംറയേക്കാൾ മികച്ചതാണ് നസീം ഷാ. 2022 ട്വന്‍റി-20 ലോകകപ്പിൽ നസീം ഷായും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ കളിക്കാർ മോശം സമയത്തിലൂടെ കടന്നുപോകും, എന്നാലും നസീമാണ് ബുംറയെക്കാൾ ഭേദം,' ഇഹ്സാനുള്ള പറഞ്ഞു.
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച പേസ് ബൗളറാണ് നിലവിൽ ബുംറ. മൂന്ന് ഫോർമാറ്റിലും റാങ്കിങ്ങിൽ ആദ്യ സ്ഥാനങ്ങളിൽ നിലനിൽക്കാൻ ബുംറക്ക് സാധിക്കുന്നുണ്ട്. ഈ വർഷം ഇന്ത്യ നേടിയ ട്വന്‍റി-20 ലോകകപ്പിൽ ഇന്ത്യ ജേതാക്കളയാപ്പോൾ ടൂർണമെന്‍റിന്‍റെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ബുംറയെയായിരുന്നു. ഇക്കാരണങ്ങൾ കൊണ്ടെല്ലാം ബുംറയെക്കാൾ ഭേദം നസീം ഷായാണെന്ന് പറഞ്ഞതിൽ ഒറുപാട് ട്രോളുകൾ ഇഹ്സാനുള്ളയെ തേടിയെത്തുന്നുണ്ട്.

