Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വ​ൻ​റി20...

ട്വ​ൻ​റി20 ലോ​ക​ക​പ്പ്: സെമി ബെർത്ത്​ ഉറപ്പിക്കുന്ന ആദ്യ ടീമായി പാകിസ്​താൻ

text_fields
bookmark_border
pakistan cricket
cancel

അ​ബൂ​ദ​ബി: ഓ​പ​ണ​ർ​മാ​ർ നി​റ​ഞ്ഞാ​ടി​യ​പ്പോ​ൾ തുടർച്ചയായ നാലാം ജയത്തോടെ പാകിസ്​താൻ ട്വ​ൻ​റി20 ലോ​ക​ക​പ്പ്​സെമി ഫൈനലിൽ കടന്നു. ഈ ലോകകപ്പിൽ സെമി ബെർത്ത്​ ഉറപ്പിക്കുന്ന ആദ്യ ടീമാണ്​ പാകിസ്​താൻ.

ഗ്രൂ​പ്​ ര​ണ്ടിൽ ന​മീ​ബി​യ​യെ 45 റൺസിനാണ്​ പാക്​ പട തോൽപിച്ചത്​. മു​ഹ​മ്മ​ദ്​ റി​സ്​​വാ​നും (50 പ​ന്തി​ൽ പു​റ​ത്താ​വാ​തെ 79) ക്യാ​പ്​​റ്റ​ൻ ബാ​ബ​ർ അ​സ​മും (49 പ​ന്തി​ൽ 70) ആ​ഞ്ഞ​ടി​ച്ച​പ്പോ​ൾ ടോ​സ്​ നേ​ടി ബാ​റ്റി​ങ്​ തെ​ര​ഞ്ഞെ​ടു​ത്ത പാ​കി​സ്​​താ​ൻ 20 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റി​ന്​ 189 റ​ൺ​സ​ടി​ച്ചു. പൊരുതിനിന്ന നമീബിയക്ക്​ അഞ്ചു വിക്കറ്റ്​ നഷ്​ടത്തിൽ 144 റൺസെടുക്കാനേ ആയുള്ളൂ.

ഗ്രൂപ്പ്​ രണ്ടിൽ നാലിൽ നാലും ജയിച്ചാണ്​ പാകിസ്​താന്‍റെ കുതിപ്പ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PakistanT20 World Cup 2021Namibia
News Summary - pakistan became first semi-finalst in T20 World Cup 2021
Next Story