അമേരിക്ക കീഴടക്കി പാകിസ്താൻ; ലോകകപ്പിൽ രണ്ടാം ജയം
text_fieldsബാബർ അസമിന്റെ ബാറ്റിങ്
കൊളംബോ: ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെതിരെ വിറച്ച പാകിസ്താൻ, ട്വന്റി20 ലോകകപ്പിലെ രണ്ടാം അങ്കത്തിൽ മിന്നും ജയവുമായി മുന്നോട്ട്. ഗ്രൂപ്പ് എ-യിൽ തുടർച്ചയായ രണ്ടാം ജയവുമായി ഒന്നാംസ്ഥാനത്തേക്ക് കയറി.
ചൊവ്വാഴ്ച യു.എസിനെ 32 റൺസിനാണ് തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 190 റൺസെടുത്തു. അമേരിക്കക്കാരുടെ പോരാട്ടം 20 ഓവറിൽ എട്ടിന് 158ൽ അവസാനിച്ചു. പാകിസ്താന് വേണ്ടി ഓപണർ സാഹിബ്സദ ഫർഹാൻ 41 പന്തിൽ 73 റൺസടിച്ചു. ഉസ്മാൻ താരിഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിൽ മിന്നി. ജയത്തോടെ ഇന്ത്യയെ (2) മറികടന്ന് മുന്നിലെത്തി പാകിസ്താൻ (4).
ലക്ഷ്യത്തിലേക്ക് യു.എസിന് മികച്ച തുടക്കം ലഭിച്ചു. അഞ്ചാം ഓവറിൽ സ്കോർ 42ൽ നിൽക്കെ ഓപണർ ആൻഡ്രിയസ് ഗൂസ് (13) മടങ്ങിയത് തിരിച്ചടിയായി. മറ്റൊരു ഓപണർ ഷായൻ ജഹാംഗീർ 34 പന്തിൽ 49 റൺസ് നേടി. 30 പന്തിൽ 51 റൺസെടുത്ത ഇന്ത്യക്കാരൻ ശുഭം രഞ്ജനെയാണ് യു.എസ് ടോപ് സ്കോറർ. മിലിന്ദ് കുമാർ 22 പന്തിൽ 29 റൺസ് നേടി. പാക് ബൗളർമാരിൽ ഷദബ് ഖാൻ രണ്ട് വിക്കറ്റ് നേടി.
നേരത്തേ, പാകിസ്താന് ഓപണർമാരായ സാഇം അയ്യൂബും ഫർഹാനും മികച്ച തുടക്കംനൽകി. 17 പന്തിൽ 19 റൺസുമായി സാഇം മടങ്ങി. ഒരു റൺസായിരുന്നു ക്യാപ്റ്റൻ സൽമാൻ ആഗയുടെ സംഭാവന. 56ൽ രണ്ടാം വിക്കറ്റ് വീണെങ്കിലും ഫർഹാനും ബാബർ അഅ്സവും ചേർന്ന് സ്കോർ ഉയർത്തി. അഅ്സം 32 പന്തിൽ 46ഉം ഷദബ് 12 പന്തിൽ 30 റൺസും ചേർത്ത് പുറത്തായി. മുഹമ്മദ് നവാസ് അഞ്ച് റൺസിനും വീണു. യു.എസിനുവേണ്ടി പേസർ ഷാഡ്ലി വാൻ ഷാൽക്വിക്ക് നാല് വിക്കറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

