പാക് ടെസ്റ്റ് ക്യാപ്റ്റന് ഡബ്ൾ റോൾ; പി.സി.ബി ഭരണതലത്തിലും നിയമനം
text_fieldsഷാൻ മസൂദ്
ഇസ്‍ലാമാബാദ്: ക്രിക്കറ്റ് ബോർഡിലെ ഭരണ നിർവഹണ ചുമതലയിലേക്ക് നിയമനവുമായി പാകിസ്താന്റെ ടെസ്റ്റ് നായകൻ ഷാൻ മസൂദ്. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഇന്റർനാഷണൽ ക്രിക്കറ്റ് ആന്റ് െപ്ലയേഴ്സ് അഫയേഴ്സ് കൺസൾട്ടന്റായാണ് അപ്രതീക്ഷിത നീക്കത്തിലൂടെ താരത്തെ നിയമിച്ചത്. സാധാരണ മുൻകാല താരങ്ങളെ നിയമിക്കുന്ന പദവിയിലേക്കാണ് സജീവ ക്രിക്കറ്റിലുള്ള ഷാൻ മസൂദിനെ, അതും ദേശീയ ടീം നായകനെ പി.സി.ബി നിയോഗിക്കുന്നത്.
ടീം ക്യാപ്റ്റൻസിക്കൊപ്പം കളിക്കാരുടെയും ക്രിക്കറ്റിന്റെയും അന്താരാഷ്ട്ര സജ്ജീകരണങ്ങളുടെ മേൽനോട്ട ചുമതല കൂടി വഹിക്കാനുള്ള നിയോഗം ഇരട്ടിഭാരമായി മാറുമെന്നും ആക്ഷേപമുയർന്നു. എന്നാൽ, നിയമനം സംബന്ധിച്ചോ, എത്ര കാലയളവാണെന്നോ ചുമതലകളോ ഒന്നും പി.സി.ബി വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, മസൂദിനെ അന്താരാഷ്ട്ര ക്രിക്കറ്റ് ഡയറക്ടർ പദവിയിലേക്ക് നിയമിക്കുന്നതിന് മുമ്പായുള്ള താൽക്കാലിക നിയമനമാണ് പുതിയ ഉത്തരവാദിത്തമെന്ന് ഇ.എസ്.പി.എൻ ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്തു. ഐ.സി.സിയുടെ ഈ പദവിയിലേക്ക് പി.സി.ബി ശ്രമിക്കുന്നുണ്ട്. നേരത്തെ ഉസ്മാൻ വഹ്‌ലയായിരുന്നു ഈ ചുമതല വഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

