പാകിസ്താൻ ഓൾറൗണ്ടർ മുഹമ്മദ് ഹഫീസ് വിരമിച്ചു
text_fieldsലാഹോർ: പാകിസ്താൻ ഓൾറൗണ്ടർ മുഹമ്മദ് ഹഫീസ് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. പ്രതീക്ഷിച്ചതിലേറെ നേട്ടങ്ങൾ സമ്മാനിച്ച രണ്ടു ദശകത്തോളം നീണ്ട കരിയറിൽ സംതൃപ്തനായാണ് പടിയിറങ്ങുന്നതെന്ന് 41കാരൻ പറഞ്ഞു.
392 അന്താരാഷ്ട്ര മത്സരങ്ങളിൽ പാകിസ്താനെ പ്രതിനിധാനം ചെയ്തിട്ടുള്ള ഹഫീസ് 12,789 റൺസും 253 വിക്കറ്റും നേടിയിട്ടുണ്ട്. മൂന്ന് ഏകദിന ലോകകപ്പുകളിലും ആറു ട്വന്റി20 ലോകകപ്പുകളിലും കളിച്ചു.
2003ൽ സിംബാബ്വെക്കെതിരായ ഏകദിനത്തിലൂടെയാണ് വലങ്കയ്യൻ ബാറ്ററും ഓഫ്സ്പിന്നറുമായ ഹഫീസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ കാലെടുത്തുവെക്കുന്നത്. ടെസ്റ്റിൽനിന്ന് 2018ലും ഏകദിനത്തിൽനിന്ന് 2019ലും വിരമിച്ചിരുന്ന ഹഫീസ് പിന്നീടും ട്വന്റി20യിൽ കളിച്ചിരുന്നു.

