Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightന്യൂസിലൻഡിന്റെ കൂറ്റൻ...

ന്യൂസിലൻഡിന്റെ കൂറ്റൻ സ്കോർ മറികടന്ന് പാക് ജയം

text_fields
bookmark_border
ന്യൂസിലൻഡിന്റെ കൂറ്റൻ സ്കോർ മറികടന്ന് പാക് ജയം
cancel

റാവൽപിണ്ഡി: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡ് കുറിച്ച കൂറ്റൻ ലക്ഷ്യം മറികടന്ന പാകിസ്താൻ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത കിവികൾ ഡാരിൽ മിച്ചലിന്റെ (129) സെഞ്ച്വറിയുടെയും ക്യാപ്റ്റൻ ടോം ലതാമിന്റെയും (98) ഓപണർ ചാഡ് ബോവ്സിന്റെയും (51) പ്രകടനങ്ങളുടെയും ബലത്തിൽ 50 ഓവറിൽ അഞ്ചു വിക്കറ്റിന് 336 റൺസ് നേടി. പാകിസ്താൻ 10 പന്ത് ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 337ലെത്തി.

ഓപണർ ഫഖർ സമാന്റെ (180 നോട്ടൗട്ട്) ഉജ്ജ്വല ബാറ്റിങ്ങാണ് ആതിഥേയ വിജയത്തിന് ആധാരം. ക്യാപ്റ്റൻ ബാബർ അഅ്സമും (65) മുഹമ്മദ് റിസ്‍വാനും (54) അർധശതകം നേടി. അഞ്ചു മത്സര പരമ്പരയിൽ പാകിസ്താൻ 2-0ത്തിന് മുന്നിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newzealandODI SeriesPakistan
News Summary - Pak wins by beating New Zealand's huge score
Next Story