ഏറ്റവും ഇഷ്ടപ്പെട്ട യോഗാസനം പന്താസനമെന്ന് ലഖ്നോ; യോഗാദിനത്തിൽ രസകരമായ പോസ്റ്റുമായി ഐ.പി.എൽ ടീം
text_fieldsന്യൂഡൽഹി: അന്താരാഷ്ട്ര യോഗാദിനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരവും ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജെയിന്റസിന്റെ ക്യാപ്റ്റനുമായ ഋഷഭ് പന്തിന്റെ ഷോട്ടുകളുടെ ചിത്രങ്ങൾ ചേർത്തുവെച്ച് പുതിയ യോഗാസനമുണ്ടാക്കി ഐ.പി.എൽ ടീം. ഇതിന് പന്താസനയെന്നാണ് അവർ പേരിട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ഐ.പി.എൽ ടീം പോസ്റ്റുമിട്ടിട്ടുണ്ട്.
തങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട യോഗാസനം പന്താസനമാണെന്നായിരുന്നു പോസ്റ്റിൽ ലഖ്നോ പറഞ്ഞിരുന്നത്. പോസ്റ്റിനൊപ്പം പന്തിന്റെ ചില ഷോട്ടുകളുടെ ചിത്രങ്ങളും ലഖ്നോ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് രാജ്യം അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചത്.
ഇതിന്റെ ഭാഗമായി ശ്രീനഗറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നാലായിരത്തോളം പേർ യോഗ ചെയ്തിരുന്നു. യോഗ രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥക്ക് മുതൽക്കൂട്ടാകുമെന്നും കേരളം ഉൾപ്പടെയുള്ള പല സംസ്ഥാനങ്ങളും യോഗയിൽ നിന്നും നേട്ടമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

