Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസൂര്യകുമാർ യാദവിന്റെ...

സൂര്യകുമാർ യാദവിന്റെ വാർത്ത സമ്മേളനത്തിൽ പ​ങ്കെടുക്കാനെത്തിയത് രണ്ട് മാധ്യമപ്രവർത്തകർ!

text_fields
bookmark_border
സൂര്യകുമാർ യാദവിന്റെ വാർത്ത സമ്മേളനത്തിൽ പ​ങ്കെടുക്കാനെത്തിയത് രണ്ട് മാധ്യമപ്രവർത്തകർ!
cancel

വിശാഖപട്ടണം: ആസ്​ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരക്ക് മുന്നോടിയായി ഇന്ത്യയുടെ താൽക്കാലിക ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ വാർത്ത സമ്മേളനത്തിൽ പ​ങ്കെടുക്കാനെത്തിയത് രണ്ട് മാധ്യമപ്രവർത്തകർ!. വാർത്ത ഏജൻസികളായ പി.ടി.ഐയുടെയും എ.എൻ.ഐയുടെയും പ്രതിനിധികളാണ് എത്തിയത്. ഇതുകണ്ട് അമ്പരന്ന സൂര്യകുമാർ, നിങ്ങൾ രണ്ടുപേർ മാത്രമാണോ എത്തിയതെന്ന് മാധ്യമപ്രവർത്തകരോട് പുഞ്ചിരിയോടെ ചോദിക്കുകയും ചെയ്തു. വാർത്ത സമ്മേളനം നാല് മിനിറ്റ് മാത്രമാണ് നീണ്ടത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വാർത്ത സമ്മേളനങ്ങൾക്ക് 15 മിനിറ്റാണ് അനുവദിക്കാറുള്ളത്. ഉച്ചക്ക് ആസ്‌ട്രേലിയൻ ക്യാപ്റ്റൻ മാത്യു വെയ്‌ഡിന്റെ വാർത്ത സമ്മേളനവും നിശ്ചയിച്ചിരുന്നെങ്കിലും അത് ഉപേക്ഷിച്ചു.

ലോകകപ്പിൽ ഇന്ത്യയുടെ വാർത്ത സമ്മേളനത്തിൽ 100ലധികം മാധ്യമപ്രവർത്തകരാണ് എത്തിയിരുന്നത്. സെമിഫൈനലിനും ഫൈനലിനും തൊട്ടുമുമ്പുള്ള വാർത്ത സമ്മേളനങ്ങളിൽ ഇത് 200കടന്നിരുന്നു. ലോകകപ്പ് കളിച്ച ടീമിലെ മിക്ക താരങ്ങൾക്കും വിശ്രമം നൽകിയാണ് ഇരുടീമുകളും ഇറങ്ങുന്നത്. വൈകീട്ട് ഏഴിനാണ് ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ട്വന്റി 20 മത്സരം ആരംഭിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india vs australiaTwenty 20 seriessuryakumar yadav
News Summary - Only two journalists came to participate in Suryakumar Yadav's press conference!
Next Story