Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകുഞ്ഞു സചിൻെറ...

കുഞ്ഞു സചിൻെറ അരങ്ങേറ്റത്തിന്​​ 31 വയസ്സ്​, പിന്നീട്​ നടന്നതെല്ലാം ചരിത്രം

text_fields
bookmark_border
കുഞ്ഞു സചിൻെറ അരങ്ങേറ്റത്തിന്​​ 31 വയസ്സ്​, പിന്നീട്​ നടന്നതെല്ലാം ചരിത്രം
cancel

1989 നവംബർ 15 കലണ്ടറിലെ വെറുമൊരു തീയ്യതിയല്ല. ക്രിക്കറ്റിനും ഇന്ത്യൻ കായിക ചരിത്രത്തിനും അതൊരു സവിശേഷ ദിനമാണ്​. കാരണം അന്നായിരുന്നു ഇതിഹാസ പുരുഷൻ സചിൻ ടെണ്ടുൽക്കർ അന്താരാഷ്​ട്ര മത്സരങ്ങളിലേക്ക്​ കാൽവെച്ചിറങ്ങിയത്​. പിന്നീട്​ നടന്നതെല്ലാം ചരിത്രം.

മുൻ നിര ബാറ്റിങ്​ തകർന്ന ഇന്ത്യക്കായി കറാച്ചിയിലെ നാഷണൽ സ്​റ്റേഡിയത്തിലേക്ക്​ കുട്ടിത്തംമാറാത്ത ഒരു 16 കാരൻ നടന്നുവന്നു. എതിരാളികൾ പാകിസ്​താൻ. ഇമ്രാൻ ഖാനും വസീ അക്രമും, വഖാർ യൂനിസുമെല്ലാം അടങ്ങുന്ന ഉഗ്രസംഹാരികളായ പാക്​ പേസ്​ പട 16കാരനെ പുച്ഛത്തോടെ നോക്കി.

''മമ്മീ സെ പൂച്​തെ ആയാ ഹൈ'' (അമ്മയോട്​ ചോദിച്ചിട്ടാണോ വന്നത്​) എന്ന ചോദ്യവുമായാണ്​ വസീം അക്രം സചിനെ വരവേറ്റത്​. പേസിനെയും ബൗൺസറുകളെയും നേരിട്ട സചിൻ 24 പന്തുകളിൽ നിന്ന്​ രണ്ടു ബൗണ്ടറിയടക്കം 15 റൺസെടുത്ത ശേഷം വഖാർ യൂനിസിന്​ മുമ്പിൽ ക്ലീൻ ബൗൾഡായി മടങ്ങി. ഇതിഹാസ ബൗളർമാരുടെ നിരയിൽ ഇടം പിടിച്ച വഖാർ യൂനിസിൻെറയും അരങ്ങേറ്റ മത്സരമായിരുന്നു അത്​.

ആദ്യം ബാറ്റ്​ ചെയ്​ത പാകിസ്​താൻ 409 റൺസെടുത്തപ്പോൾ 262 റൺസായിരുന്നു ഇന്ത്യയുടെ മറുപടി. രണ്ടാം മിന്നിങ്​സിൽ 305 റൺസ്​ കൂടി ചേർത്ത്​ പാകിസ്​താൻ ലീഡുയർത്തിയെങ്കിലും സഞ്​ജയ്​ മഞ്​ജരേക്കർ (113) നവജ്യോത്​ സിദ്ധു (85) എന്നിവരുടെ മികവിൽ 3ന്​ 305 റൺസെടുത്ത്​ ഇന്ത്യ ടെസ്​റ്റ്​ സമനിലയിലാക്കി.

ആദ്യ ടെസ്​റ്റിൽ കാര്യമായൊന്നും ചെയ്​തില്ലെങ്കിലും രണ്ടാം ടെസ്​റ്റിൽ 59 റൺസ്​ നേടി സചിൻ തൻെറ വരവറിയിച്ചു. ഒടുവിൽ ടെസ്​റ്റിൽ 15921ഉം ഏകദിനത്തിൽ 18426ഉം റൺസും 100 അന്താരാഷ്​ട്ര സെഞ്ച്വറികളും കുറിച്ചാണ് താരം​ ക്രീസ്​ വിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sachin Tendulkarsachin debut
News Summary - On this day in 1989: Sachin Tendulkar made his debut in international cricket
Next Story