Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലൻഡിന് 281 റൺസിന്റെ തകർപ്പൻ ജയം

text_fields
bookmark_border
ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലൻഡിന് 281 റൺസിന്റെ തകർപ്പൻ ജയം
cancel

വെല്ലിങ്ടൺ: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡിന് 281 റൺസിന്റെ ഗംഭീര ജയം. ഓവലിൽ കീവീസ് ഉയർത്തിയ 529 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടർന്ന ദക്ഷിണാഫ്രിക്ക 247 റൺസിന് പുറത്തായി. 87 റൺസ് എടുത്ത ബെഡിങ്ഹാം മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ചെറുത്തുനിന്നത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0 ന് ന്യൂസിലൻഡ് മുന്നിലെത്തി.

ആദ്യ ഇന്നിങ്സിൽ ഇരട്ട സെഞ്ച്വറി നേടിയ ന്യൂസിലൻഡ് ഓൾറൗണ്ടർ രചിൻ രവീന്ദ്രയാണ് കളിയിലെ താരം. ന്യൂസിലൻഡ് ഒന്നാം ഇന്നിങ്സിൽ രചിൻ രവീന്ദ്രയുടെയും (240) സെഞ്ച്വറി നേടിയ കെയിൻ വില്യംസന്റെയും (118) മികവിൽ 511 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആദ്യ ഇന്നിങ്സ് ദക്ഷിണാഫ്രിക്ക 162 റൺസിന് പുറത്തായി.

349 റൺസ് ലീഡ് നേടി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് നാല് വിക്കറ്റിൽ 179 റൺസിൽ നിൽക്കെ ഡിക്ലയർ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടിയ വില്യംസണായിരുന്നു(109) ടോപ് സ്കോറർ. 529 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 281 റൺസ് അകലെ രണ്ടാം ഇന്നിങ്സ് അവസാനിപ്പിച്ചു. കെയിൽ ജമേഴ്സൺ നാലും മിച്ചൽ സാൻഡർ മൂന്നും വിക്കറ്റെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - NZ vs SA: New Zealand take 1-0 series lead with second-biggest win against South Africa in 1st Test
Next Story