Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവംശീയത പ്രക്ഷേപണം...

വംശീയത പ്രക്ഷേപണം ചെയ്​ത റേഡിയോ സ്​റ്റേഷനെതിരെ ഉടൻ നടപടി; കണ്ടുപഠിക്കാം ന്യൂസിലാൻഡ്​ ക്രിക്കറ്റ്​ ബോർഡിനെ

text_fields
bookmark_border
വംശീയത പ്രക്ഷേപണം ചെയ്​ത റേഡിയോ സ്​റ്റേഷനെതിരെ ഉടൻ നടപടി; കണ്ടുപഠിക്കാം ന്യൂസിലാൻഡ്​ ക്രിക്കറ്റ്​ ബോർഡിനെ
cancel

വെല്ലിങ്​ടൺ: വംശീയത​ക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലെന്ന്​ തുറന്നുപ്രഖ്യാപിച്ച്​ ന്യൂസിലാൻഡ്​ ക്രിക്കറ്റ്​ ബോർഡ്​.ന്യൂസിലാൻഡിലെ ​പ്രമുഖ ​റേഡിയോ സ്​റ്റേഷനായ 'മാജിക്​ ടാൽകിൽ' രാഷ്​ട്രീയക്കാരനായ ​േജാൺ ബാങ്ക്​സ്​ നടത്തിയ പരാമർശങ്ങളാണ്​ ക്രിക്കറ്റ് ബോർഡിനെ ചൊടിപ്പിച്ചത്​.

ന്യൂസി​ലാൻഡിലെ വംശീയ ന്യൂനപക്ഷമായ മാവോരി സമുദായത്തിനെതിരെയാണ്​ ബാങ്ക്​സ്​ വംശീയ പരാമർശങ്ങൾ നടത്തിയത്​. മാവോരികൾ ശിലായുഗ വാദികളാണെന്നും ജന്മനാ ക്രിമിനൽ, മദ്യപാദ വാസനയുള്ളവരാണെന്നും ബാങ്ക്​സ്​ അധിക്ഷേപിച്ചിരുന്നു.

സംഭവത്തിന്​ പിന്നാലെ വിശദീകരണം ആവശ്യപ്പെട്ട്​ ന്യൂസിലാൻഡ്​ ക്രിക്കറ്റ്​ ബോർഡ്​ റേഡിയോ സ്​റ്റേഷനെ ബന്ധപ്പെട്ടു. ഇത്​ രാജ്യ​ത്തിന്‍റെ മൂല്യങ്ങൾക്കും സംസ്​കാരത്തിനും നിരക്കാത്തതാണെന്നും വ്യക്തമാക്കി. വംശീയ പരാമർശത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ റേഡിയോ സ്​റ്റേഷനുമായുള്ള കരാർ ഉടൻ റദ്ദാക്കുമെന്നും ക്രിക്കറ്റ്​ ബോർഡ്​ കർശനമായി താക്കീത്​ ചെയ്​തു. ന്യൂസിലാൻഡ്​ ക്രിക്കറ്റ്​ ടീമിന്‍റെ മത്സരങ്ങൾക്ക്​ തത്സമയ വിവരണം നൽകുന്നതുമായുള്ള കരാർ മാജിക്​ ടാൽക്കുമായി ബോർഡിനുണ്ട്​​.

സംഭവത്തിനുപിന്നാലെ വോഡഫോൺ, കിവി ബാങ്ക്​ തുടങ്ങിയവരും മാജിക്ക്​ ടാൽക്കിനുള്ള പരസ്യം പിൻവലിച്ചിട്ടു​ണ്ട്​.ക്രൈസ്റ്റ്​ ചർച്ചിലെ മുസ്​ലിംപള്ളിയിലുണ്ടായ വംശീയ അതിക്രമത്തിലും ക്രിക്കറ്റ്​ ബോർഡ്​ തങ്ങളുടെ നിലപാട്​ വ്യക്തമാക്കിയിരുന്നു. വംശീയതക്കെതിരെ ന്യൂസിലാൻഡ്​ ക്രിക്കറ്റ്​ ബോർഡ്​ എടുക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നടപടിയിൽ ഇന്ത്യയും ആസ്​ട്രേലിയയും അടക്കമുള്ള രാജ്യങ്ങൾക്ക്​ ഏറെ പഠിക്കാനുണ്ടെന്നർഥം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:racismNZ Cricketblack caps
News Summary - NZ Cricket threatens to pull Black Caps matches from Magic Talk following racism controversy
Next Story