യു.എ.ഇ അല്ല ഇന്ത്യ തന്നെ; പാകിസ്താന്റെ ട്വന്റി20 ലോകകപ്പ് ജഴ്സി പുറത്തുവിട്ട് പി.സി.ബി
text_fieldsദുബൈ: പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ട്വന്റി20 ലോകകപ്പ് ജഴ്സിയുടെ ചിത്രം ചോർന്നത് വലിയ ചർച്ചയായിരുന്നു. ലോകകപ്പിന്റെ ആതിഥേയ രാജ്യമായ ഇന്ത്യയുടെ പേരിന് പകരം യു.എ.ഇ എന്ന് രേഖപ്പെടുത്തിയ ജഴ്സിയുടെ ചിത്രം ബി.സി.സി.ഐയെ ചൊടിപ്പിച്ചിരുന്നു.
'ഐ.സി.സി മെൻസ് വേൾഡ്കപ്പ് യു.എ.ഇ' -എന്ന് എഴുതിയ ജഴ്സിയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
ബി.സി.സി.ഐ സംഘടിപ്പിക്കുന്ന ടൂർണമെന്റ് കോവിഡ് സാഹചര്യത്തിലാണ് യു.എ.ഇ, ഒമാൻ രാജ്യങ്ങളിലായി നടത്തുന്നത്. ഇപ്പോൾ പാക് ടീമിന്റെ ജഴ്സി ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. യു.എ.ഇ എന്നല്ല ഇന്ത്യ എന്നുതന്നെയാണ് ജഴ്സിയിൽ എഴുതിയിരിക്കുന്നത്.
പാക് ടീമിന്റെ മുമ്പുണ്ടായിരുന്ന പച്ച നിറത്തിലുള്ള ജഴ്സിയിൽ കാര്യമായ മാറ്റങ്ങളില്ലാതെയാണ് പുതിയ കിറ്റ്. ജഴ്സിയുടെ കോളറിലും സ്ലീവിലും മഞ്ഞ നിറം വരുന്നുണ്ട്. മധ്യത്തിലായി വെള്ള നിറത്തിൽ പാകിസ്താൻ എന്ന് എഴുതിയിരിക്കുന്നു. നെഞ്ചിന്റെ ഇടത്ത് സൈഡിൽ പി.സി.ബിയുടെ ലോഗോയും വലത് ഭാഗത്ത് 'ഐ.സി.സി മെൻസ് വേൾഡ്കപ്പ് ഇന്ത്യ' എന്നും എഴുതിയിരിക്കുന്നു.
ഒക്ടോബർ 17 മുതലാണ് ട്വന്റി20 ലോകകപ്പ് ആരംഭിക്കുന്നത്. ഒക്ടോബർ 24ന് ദുബൈയിൽ വെച്ചാണ് ഇന്ത്യ-പാകിസ്താൻ മത്സരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

