Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരാഹുലോ റുതുരാജോ അല്ല...

രാഹുലോ റുതുരാജോ അല്ല ഐ.പി.എല്ലിന്‍റെ താരമായി ഗംഭീർ തെരഞ്ഞെടുത്തത്​ ഈ താരത്തെ

text_fields
bookmark_border
gautam gambhir
cancel

ഷാർജ: ഇന്ത്യയിലും യു.എ.ഇയിലുമായിട്ടാണ്​ ഇക്കുറി ഇന്ത്യൻ പ്രീമിയർ ലീഗ്​ അരങ്ങേറുന്നത്​​. ബാറ്റിങ്ങിലും ബൗളിങ്ങിലും നിരവധി അത്യുജ്വല പ്രകടനങ്ങൾക്കും ലീഗ്​ സാക്ഷ്യം വഹിച്ചു. 600 ലേറെ റൺസ്​ സ്​കോർ ചെയ്​ത രണ്ട്​ ബാറ്റ്​സ്​മാൻമാരുണ്ട് ഇക്കുറി​. 626 റൺസുമായി പഞ്ചാബ്​ കിങ്​സ്​ നായകൻ കെ.എൽ. രാഹുലിന്‍റെ പക്കലാണ്​ ഓറഞ്ച്​ തൊപ്പി. എന്നാൽ ഫൈനലിലെത്തി നിൽക്കുന്ന ചെന്നൈ സൂപ്പർ കിങ്​സിന്‍റെ ഓപണർ റുതുരാജ്​ ഗെയ്​ക്​വാദ്​ 603 റൺസുമായി തൊട്ടുപിറകിലുണ്ട്​.

റുതുരാജ്​ ഗെയ്​ക്​വാദ്​, കെ.എൽ. രാഹുൽ

ഇവർ രണ്ടുപേരുമല്ല ടൂർണമെന്‍റിന്‍റെ താരമെന്നാണ് മുൻ ഇന്ത്യൻ താരവും കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സ്​ നായകനുമായിരുന്ന ഗൗതം ഗംഭീറിന്‍റെ അഭിപ്രായപ്പെടുന്നത്​. 15 മത്സരങ്ങളിൽ നിന്ന്​ 32 വിക്കറ്റുമായി പർപ്പിൾ തൊപ്പി തലയിലണിയുന്ന റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂരിന്‍റെ ഹർഷൽ പ​േട്ടലാണ്​ ആ താരം. 15 മത്സരങ്ങളിൽ നിന്ന്​ 21 വിക്കറ്റുമായി ഡൽഹിയുടെ ആവേഷ്​ ഖാനാണ്​ വിക്കറ്റ്​ വേട്ടക്കാരുടെ പട്ടികയിൽ രണ്ടാമത്​.

ആർ.സി.ബി പുറത്തായെങ്കിലും പേസറെ വാനോളം പുകഴ്​ത്തിയിരിക്കുകയാണ്​ ഗംഭീർ. സമ്മർദ ഘട്ടങ്ങളിൽ ടീമിന്​ താങ്ങാകുന്ന ഹർഷൽ ബുദ്ധിമു​േട്ടറിയ സാഹചര്യങ്ങളിലാണ്​ കൂടുതലും തിളക്കമാർന്ന പ്രകടനം പുറത്തെടുത്തതെന്ന്​ ഗംഭീർ പറഞ്ഞു. എലിമിനേറ്ററിൽ ആർ.സി.ബി കൊൽക്കത്തയോട്​ പരാജയപ്പെട്ടതിന്​ പിന്നാലെയാണ്​ ഹർഷലിന്‍റെ ടീമിനായുള്ള സംഭാവനയും അതെങ്ങനെ അവരെ ടൂർണമെന്‍റിലുട നീളം സഹായിച്ചെന്നുമുള്ള കാര്യങ്ങൾ ഗംഭീർ തുറന്നു പറഞ്ഞത്​.


'ഇന്ന് ഹർഷൽ പട്ടേലിനെ നോക്കൂ... നാലാം ഓവറിൽ ഗാർട്ടൻ 15-20 റൺസ് വിട്ടുകൊടുത്ത ശേഷമുള്ള ഏറ്റവും കടുപ്പമേറിയ അഞ്ചാമത്തെ ഓവർ അദ്ദേഹം എറിഞ്ഞു. ഓവറിൽ അവന്​ വിക്കറ്റും ലഭിച്ചു. ഡെത്ത്​ ഓവറിലും പന്തെറിഞ്ഞ് വിക്കറ്റുകൾ നേടി. ആർ.സി.ബിക്ക്​ ഏറ്റവും കഠിനമായ കാര്യങ്ങളാണ്​ അവൻ ചെയ്​തത്​. കളിക്കാർക്ക് എത്ര റൺസും വിക്കറ്റും നേടിയെന്നത് പരിഗണിക്കാതെ തന്നെ ഇതിനോടകം എന്‍റെ ടൂർണമെന്‍റിലെ താരം ഹർഷൽ പ​േട്ടലാണ്' -ഗംഭീർ ഇ.എസ്​.പി.എൻ ക്രിക്​ഇൻഫോയോട്​ പറഞ്ഞു.

ടൂർണമെന്‍റിൽ ഇത്രയും സ്​ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത ഹർഷലിനെ ഫൈനലിൽ കാണാൻ സാധിക്കാത്തതിൽ നിരാശയുണ്ടെന്ന്​ ഗംഭീർ കൂട്ടിച്ചേർത്തു.

ഇക്കുറി ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂരിന്‍റെ കുതിപ്പിന്​ പിന്നിൽ ചാലക ശക്​തിയായി പ്രവർത്തിച്ച താരമാണ്​ ഹർഷൽ പ​േട്ടൽ. എലിമിനേറ്റർ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സിനോട്​ തോറ്റു മടങ്ങുന്നതോടെ ഹർഷലിന്​ നഷ്​ടമായത്​ ഐ.പി.എൽ റെക്കോഡ്​ തിരുത്താനുള്ള അവസരമായിരുന്നു. ഒരു സീസണിൽ ഏറ്റവും വിക്കറ്റ്​ സ്വന്തമാക്കിയ താരമെന്ന ഡ്വൈൻ ബ്രാവോയുടെ (2013-32) റെക്കോഡിനൊപ്പമാണ്​ ഹർഷൽ എത്തിയത്​.

കൊൽത്തക്കെതിരെ 19 റൺസ്​ വഴങ്ങി രണ്ടുവിക്കറ്റെടുത്ത ഹർഷൽ 32 വിക്കറ്റുമായി സീസൺ അവസാനിപ്പിച്ചു. ചെന്നൈ സൂപ്പർ കിങ്​സിന്​ വേണ്ടിയായിരുന്നു ബ്രാവോയുടെ മിന്നും പ്രകടനം. ബ്രാവോയുടെ റെക്കോഡ്​ തകർക്കാൻ ഹർഷലിന്​ സാധിക്കുമായിരുന്നു. എന്നാൽ ഹർഷലിന്‍റെ അവസാന ഓവറിൽ സുനിൽ നരെയ്​ൻ നൽകിയ ക്യാച്​ മിഡ്​ഓണിൽ ദേവ്​ദത്ത്​ പടിക്കൽ താഴെയിട്ടു.

ഈ സീസണിൽ ഇതുവരെ ഹാട്രിക്​ നേടിയ ഏക ബൗളറാണ്​ ഹർഷൽ. കഴിഞ്ഞ മാസം ദുബൈയിൽ മുംബൈ ഇന്ത്യൻസിനെതിരായിരുന്നു ആ പ്രകടനം. പഞ്ചാബിന്‍റെ അർഷ്​ദീപ്​ സിങ്ങിനും (32-5) കെ.കെ.ആറിന്‍റെ ആന്ദ്രേ റസലിനുമൊപ്പം (15-5) സീസണിൽ അഞ്ചുവിക്കറ്റ്​ നേട്ടം സ്വന്തമാക്കിയ മൂന്നാമത്തെ ബൗളറുമാണ്​ ഹർഷൽ.

ടീമിന്​ ആവശ്യമായ അവസരങ്ങളിൽ പ്രത്യക്ഷപ്പെട്ട്​ വിക്കറ്റ്​ വീഴ്​ത്തിയ പ്രകടനം പക്ഷേ ആർ.സി.ബിയുടെ രക്ഷക്കെത്തിയില്ല. നാലുവിക്കറ്റ്​ ജയം സ്വന്തമാക്കിയ കൊൽക്കത്ത ബുധനാഴ്​ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gautam gambhirIPL 2021
News Summary - Not Ruturaj Gaikwad or KL Rahul Gautam Gambhir picks this star as player of the tournament
Next Story