Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'യാരെടാ അന്ത...

'യാരെടാ അന്ത സ്​മിത്ത്​?'; അശ്വിന്​ മുന്നിൽ അടിയറവ്​ പറഞ്ഞ്​ സ്​മിത്ത്​

text_fields
bookmark_border
യാരെടാ അന്ത സ്​മിത്ത്​?; അശ്വിന്​ മുന്നിൽ അടിയറവ്​ പറഞ്ഞ്​ സ്​മിത്ത്​
cancel

മെൽബൺ: ഇന്ത്യയുടെ സ്​പിൻ മാന്ത്രികൻ ആർ. അശ്വിനും ആസ്​ട്രേലിയയുടെ ലോക ഒന്നാംനമ്പർ ബാറ്റ്​സ്​മാൻ സ്​റ്റീവ്​ സ്​മിത്തും ഒരു ശീതയുദ്ധത്തിലായിരുന്നു. സ്​മിത്തിനെ പുറത്താക്കാൻ അശ്വിനും അശ്വിനെ​ മെരുക്കാൻ സ്​മിത്തും ആഞ്ഞുപിടിച്ച്​ നടത്തിയ മത്സരം. ആ പോരാട്ടത്തിനൊടുവിൽ സ്​മിത്ത്​ തോൽവി സമ്മതിച്ചിരിക്കുകയാണിപ്പോൾ. രണ്ടാം ടെസ്​റ്റിനു പിന്നാലെയായിരുന്നു ആസ്​ട്രേലിയൻ താരത്തി​െൻറ പരാജയ സമ്മതം. മെൽബൺ ടെസ്​റ്റി​െൻറ ആദ്യ ഇന്നിങ്​സിൽ അശ്വിൻ സ്​മിത്തിനെ പൂജ്യത്തിന്​ പുറത്താക്കി. ആദ്യ ടെസ്​റ്റിലും അശ്വിനു മുന്നിൽ സ്​മിത്ത്​ (1) നിരായുധനായി കീഴടങ്ങി.

'ആഗ്രഹിക്കുന്നപോലെ അശ്വിനെതിരെ കളിക്കാൻ കഴിഞ്ഞില്ല. ​അദ്ദേഹത്തിൽ കൂടുതൽ സമ്മർദം സൃഷ്​ടിക്കുന്ന വിധം കളിക്കാനാണ്​ ഞാൻ കരുതിയത്​. പക്ഷേ, അശ്വിൻ എനിക്കു മേൽ മേൽക്കൊയ്​മ നേടുകയായിരുന്നു. കരിയറിൽ ഒരു സ്​പിൻ ബൗളറെയും അത്ത​രമൊരു മുൻതൂക്കത്തിന്​ ഞാൻ അനുവദിച്ചിട്ടില്ല. പക്ഷേ, അശ്വിനിത്​ സാധിച്ചു' -സ്​മിത്ത്​ പറയുന്നു. ഇന്ത്യൻ സ്​പിന്നർക്കെതിരെ കൂടുതൽ ആക്രമണ മനോഭാവത്തോടെ കളി​ക്കേണ്ടിയിരുന്നെന്നും ഓസീസ്​ ബാറ്റിങ്ങി​െൻറ നെടുംതൂണായ സ്​മിത്ത്​ പറയുന്നു. ടെസ്​റ്റിൽ ഇതുവരെ താരത്തിന്​ ഫോമിലേക്കുയരാൻ കഴിഞ്ഞിട്ടില്ല.

2018ൽ ഇന്ത്യ ചരിത്രവിജയം നടന്നപ്പോൾ പന്ത്​ ചുരണ്ടലിനെത്തുടർന്ന്​ വിലക്കിലായിരുന്ന സ്റ്റീവൻ സ്​മിത്തില്ലാത്ത ആസ്​ട്രേലിയക്കെതിരെയുള്ള വിജയം മഹത്വവൽക്കരിക്കേണ്ടതില്ല എന്നായിരുന്നു ഓസീസ്​ ആരാധകരുടെ വാദം. എന്നാൽ രണ്ട്​ ടെസ്​റ്റുകളിലും സ്​മിത്തിനെ ഇന്ത്യ പൂട്ടിയതോടെ ഇന്ത്യൻ ആരാധകർ ഓസീസ്​ ആരാധകരുടെ വാദത്തെ പൊളിച്ചുകാണിക്കുന്നുണ്ട്​. എന്നാൽ വമ്പൻ തിരിച്ചുവരവുകൾ നടത്തിയ ചരിത്രമുള്ള സ്​മിത്ത്​ അശ്വിനെ നേരിടാൻ എന്ത്​ തന്ത്രം പ്രയോഗിക്കുമെന്നാണ്​ ക്രിക്കറ്റ്​ പ്രേമികൾ കാത്തിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:R Ashwinindia-australiaSteve Smith
News Summary - No.1 Test batsman Steve Smith admits struggles against R Ashwin
Next Story