
മദ്യത്തിന്റെ പരസ്യത്തിൽ തങ്ങളുടെ താരങ്ങൾ വേണ്ട; ഐ.പി.എല്ലിൽ നിർദേശവുമായി ക്രിക്കറ്റ് ആസ്ട്രേലിയ
text_fieldsസിഡ്നി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത പതിപ്പിൽ തങ്ങളുടെ കളിക്കാരെ ചില ബ്രാൻഡുകളുടെ പരസ്യങ്ങളിൽ ഉൾപ്പെടുത്തരുതെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ നിർദേശം നൽകി. വാതുവെപ്പ്, ഫാസ്റ്റ് ഫുഡ്, മദ്യം, പുകയില തുടങ്ങിയവയുടെ ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളിൽ തങ്ങളുടെ കളിക്കാരെ ഉപയോഗിക്കരുതെന്ന് ബി.സി.സി.ഐയെ അറിയിച്ചു.
സ്പോൺസർമാർ ഉപേയാഗിക്കുന്ന ടീം ഫോേട്ടായിലും ഇത്തരം കമ്പനികളുടെ പേര് ഉണ്ടാകരുത്. കൂടാതെ ബിഗ് ബാഷ് ലീഗിലെയും സംസ്ഥാന ടീമിലെയും ഒന്നിലധികം കളിക്കാരെ പരസ്യ കാമ്പയിനുകളിൽ അതാത് ഫ്രാഞ്ചൈസികൾ ഉപയോഗിക്കാൻ പാടില്ല.
ഏപ്രിൽ രണ്ടാം വാരമാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14ാം സീസൺ ആരംഭിക്കുന്നത്. സ്റ്റീവ് സ്മിത്ത്, െഗ്ലൻ മാക്സ്വെൽ, ഡാവിഡ് വാർണർ, മിച്ചൽ മാർഷ്, ആഡം സാംപ തുടങ്ങി 19 താരങ്ങളാണ് ഇത്തവണ ആസ്ട്രേലിയയിൽനിന്ന് ഉണ്ടാവുക.
