Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
87 വർഷങ്ങൾക്കിടെ ആദ്യമായി രഞ്​ജിയില്ല; പകരം 50 ഓവർ വിജയ്​ ഹസാരെ ട്രോഫി
cancel
Homechevron_rightSportschevron_rightCricketchevron_right87 വർഷങ്ങൾക്കിടെ...

87 വർഷങ്ങൾക്കിടെ ആദ്യമായി രഞ്​ജിയില്ല; പകരം 50 ഓവർ വിജയ്​ ഹസാരെ ട്രോഫി

text_fields
bookmark_border


ന്യൂഡൽഹി: പാതി സീസൺ കോവിഡ്​ കൊണ്ടുപോയ 2020- 21ൽ ഇനി രഞ്​ജി ട്രോഫി നടത്തേണ്ടതില്ലെന്ന്​ തീരുമാനം. പകരം 50 ഓവർ വിജയ്​ ഹസാരെ​ ട്രോഫിയും വനിതകൾക്കായി ഏകദിന ടൂർണമെൻറും നടത്തും. ഇതുസംബന്ധിച്ച്​ എല്ലാ സംസ്​ഥാന സമിതികൾക്കും ബി.സി.സി.ഐ കത്തയച്ചു.

കോവിഡ്​ മഹാമാരി പരിഗണിച്ച്​ രഞ്​ജി ട്രോഫി മത്സരങ്ങൾ വേണ്ടെന്നുവെച്ചെങ്കിലും അതത്​ ടീമുകൾക്കായി പാഡുകെട്ടിയ ഇനത്തിൽ താരങ്ങൾക്ക്​ ലഭിക്കേണ്ട പ്രതിഫലം ബി.സി.​സി.ഐ നൽകും. ശരാശരി പ്രതിദിനം 45,000 രുപ തോതിലാണ്​ നൽകുക.

ഇപ്പോൾ കളി പുരോഗമിക്കുന്ന സയിദ്​ മുഷ്​താഖ്​ അലി ട്രോഫിക്കൊപ്പമാണ്​ വിജയ്​ ഹസാരെ ട്രോഫിയും നടക്കുക. വേദികൾ അടുത്തയാഴ്​ചയോടെ തീരുമാനിക്കും. ഫെബ്രുവരി ആദ്യ വാരത്തോടെ താരങ്ങൾ ​ബയോ ബബ്​ളിൽ പ്രവേശിക്കണം. ടൂർണ​െമൻറ്​ ഒരു മാസം നീണ്ടുനിൽക്കും.

മാർച്ച്​ അവസാനത്തോടെ ഐ.പി.എൽ മത്സരങ്ങൾ ആരംഭിക്കേണ്ടതിനാൽ കളി വേഗം അവസാനിപ്പിക്കാനാണ്​ തീരുമാനം.

രഞ്​ജി ട്രോഫി നടത്തുന്ന ​കാര്യം നേരത്തെ ബി.സി.സി.ഐ സംസ്​ഥാന സമിതികളുമായി കൂടിയാലോചന നടത്തിയിരുന്നു. നാലു ദിവസം നീളുന്ന രഞ്​ജി ട്രോഫി വേണ്ടെന്ന്​ ഇതിൽ​ മഹാഭൂരിപക്ഷവും ആവശ്യപ്പെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay HazareNo Ranji Trophy
News Summary - No Ranji Trophy this season, BCCI opts for 50-over Vijay Hazare
Next Story