Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘പാകിസ്താനെ കുറിച്ച്...

‘പാകിസ്താനെ കുറിച്ച് മിണ്ടണ്ട’; റിപ്പോർട്ടറുടെ ചോദ്യത്തിനിടെ അഗാർക്കറെ തടഞ്ഞ് ബി.സി.സി.ഐ പ്രതിനിധി

text_fields
bookmark_border
‘പാകിസ്താനെ കുറിച്ച് മിണ്ടണ്ട’; റിപ്പോർട്ടറുടെ ചോദ്യത്തിനിടെ അഗാർക്കറെ തടഞ്ഞ് ബി.സി.സി.ഐ പ്രതിനിധി
cancel

മുംബൈ: ഏഷ്യാകപ്പിനുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിക്കുന്നതിനിടെ പാകിസ്താനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യം വിലക്കി ബി.സി.സി.ഐ പ്രതിനിധി. വാർത്ത സമ്മേളനത്തിൽ ചീഫ് സെലക്ടർ അജിത് അഗാർക്കർ മറുപടി നൽകവേയാണ് ബി.സി.സി.ഐ പ്രതിനിധി ഇടപെട്ടത്. മുംബൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു അഗാര്‍ക്കര്‍. ഇതിനിടെയായിരുന്നു മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ പാകിസ്താനുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചത്.

അഗാര്‍ക്കര്‍ പ്രതികരിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് ബി.സി.സി.ഐ പ്രതിനിധി ഇടപെട്ട് ഒരു അഭിപ്രായവും പറയേണ്ടെന്ന സൂചന നല്‍കിയത്. പാകിസ്താന്‍ വിഷയവുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കേണ്ടെന്ന് മാധ്യമപ്രവര്‍ത്തകനോടും പറഞ്ഞു. ബി.സി.സി.ഐ മീഡിയ മാനേജറാണ് ഇയാളെന്നാണ് റിപ്പോര്‍ട്ട്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള നയതന്ത്രബന്ധം ഇന്ത്യ വിച്ഛേദിച്ചിരുന്നു. സംഭവത്തിനു ശേഷം ആദ്യമായി ഇരു ടീമുകളും ഏറ്റുമുട്ടുന്ന വേദിയാകും ഏഷ്യാകപ്പ് ടൂർണമെന്റ്.

സെപ്റ്റംബർ 14ന് ദുബൈയിലാണ് ഇന്ത്യ -പാകിസ്താൻ മത്സരം നിശ്ചയിച്ചിരിക്കുന്നത്. ടൂർണമെന്റിൽ മൂന്ന് തവണ വരെ ഇരുടീമുകളും നേർക്കുനേർ വരാൻ സാധ്യതയുണ്ട്. ഗ്രൂപ്പ് മത്സരത്തിനു പുറമെ സെപ്റ്റംബർ 21ന് സൂപ്പർ ഫോറിലും യോഗ്യത നേടിയാൽ ഫൈനലിലും ഇന്ത്യ-പാക് മത്സരത്തിന് യു.എ.ഇ വേദിയാകും. ഭീകരാക്രമണം അടക്കം കണക്കിലെടുത്ത് പാകിസ്താനെതിരേ കളിക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പിന്മാറണമെന്ന് വിവിധ കോണുകളില്‍ നിന്ന് മുറവിളി ഉയരുന്നുണ്ട്.

അടുത്തിടെ ലെജന്‍ഡ്‌സ് ലീഗില്‍ ഇന്ത്യന്‍ ടീം പാകിസ്താനെതിരായ മത്സരങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു. സെമി ഫൈനല്‍ പോരാട്ടവും ഇന്ത്യന്‍ ടീം കളിക്കേണ്ടെന്ന് തീരുമാനിച്ചവയില്‍ പെടുന്നു. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ബി.സി.സി.ഐ നിലപാട് മയപ്പെടുത്തി. ഇതോടെയാണ് നിഷ്പക്ഷ വേദിയില്‍ മത്സരം നടത്താന്‍ തീരുമാനമായത്. ഇന്ത്യ പിന്മാറിയാൽ പാകിസ്താന് വാക്കോവർ ലഭിക്കുമെന്നും അതിനാൽ മത്സരം ഉപേക്ഷിക്കരുതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

അതേസമയം ഏഷ്യാകപ്പിനുള്ള ഇന്ത്യൻ സംഘത്തെ നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തന്നെ നയിക്കും. മലയാളി താരം സഞ്ജു സാംസണും സ്ക്വാഡിലുണ്ട്. ടീം ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, സഞ്ജു സാംസൺ, ഹർഷിത് റാണ, റിങ്കു സിങ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIIndian Cricket TeamAjit AgarkarAsia Cup 2025
News Summary - No questions on Pakistan: BCCI stops reporter during Asia Cup squad announcement
Next Story