ഇന്ത്യൻ ക്രിക്കറ്റ് ടീം മെനു; 'ബീഫും പന്നിയിറച്ചിയും പാടില്ല; ഹലാൽ ഭക്ഷണം മാത്രം'
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ ഭക്ഷണക്രമത്തിൽ ബീഫിനും പന്നിയിറച്ചിക്കും സ്ഥാനമില്ല. മാത്രമല്ല, എല്ലാ ഭക്ഷണവും ഹലാൽ ആയിരിക്കണമെന്നും നിർദേശം. എൻ.ഡി.ടി.വിയാണ് ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ശാരീരികക്ഷമതക്കും മികച്ച ഭക്ഷണരീതിക്കും പ്രാധാന്യം നൽകുന്നതിനാലാണ് ഇത്തരമൊരു ഭക്ഷണക്രമം നടപ്പാക്കിയതെന്നും മറ്റു താൽപര്യങ്ങളൊന്നും ഇതിലില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ ടീമിെൻറ 'കാറ്ററിങ് റിക്വയർമെൻറ്സ് ആൻഡ് മെനു'വിലാണ് ഈ നിർദേശങ്ങളുതേത്ര. ഒരു രൂപത്തിലുള്ള ബീഫും പന്നിയിറച്ചിയും വിളമ്പരുത് എന്ന് പറയുന്ന മെനുവിൽ എല്ലാ ഭക്ഷ്യവിഭവങ്ങളും ഹലാലായിരിക്കണമെന്ന് പ്രത്യേക നിർദേശവുമുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

