മഴ മുടക്കിയ ഐ.പി.എൽ ഫൈനൽ കാണാൻ ഫിസിക്കൽ ടിക്കറ്റ് നിർബന്ധം
text_fieldsഅഹമ്മദാബാദ്: കനത്ത മഴയെ തുടർന്ന് തിങ്കളാഴ്ചയിലേക്ക് മാറ്റിവെച്ച ഐ.പി.എൽ ഫൈനൽ മത്സരം കാണാൻ ഫിസിക്കൽ ടിക്കറ്റ് നിർബന്ധമാണെന്ന് ഐ.പി.എൽ അധികൃതർ വ്യക്തമാക്കി. ഉള്ളടക്കം നഷ്ടമാവാത്ത രീതിയിലുള്ള കീറിയ ടിക്കറ്റ് അനുവദനീയമാണെന്ന് അവർ ട്വിറ്ററിൽ കുറിച്ചു. ടിക്കറ്റിലെ വിവരങ്ങൾ കാണാത്ത രീതിയിൽ മുറിഞ്ഞാൽ അനുവദിക്കില്ല.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഞായറാഴ്ച വൈകിട്ട് 7.30 ന് നടക്കേണ്ട മത്സരമാണ് തിങ്കളാഴ്ചയിലേക്ക് മാറ്റിവെച്ചത്. എന്നാൽ, മഴയിൽ മുങ്ങിയ മത്സരം വീണ്ടും കാണാനെത്താൻ ഫിസിക്കൽ ടിക്കറ്റ് നിർബന്ധമാക്കിയത് ആരാധകരിൽ പലർക്കും വിനയായിട്ടുണ്ട്. മഴകൊണ്ട് ചിന്നഭിന്നമായ ടിക്കറ്റുകളുടെ ഫോട്ടോ ഐ.പി.എൽ അധികൃതരുടെ ട്വീറ്റിന് താഴെ പങ്കുവെച്ചാണ് പലരും പ്രതികരിച്ചത്.
അതേ സമയം മഴമേഘത്താൽ മൂടിയ അഹമ്മദാബാദിൽ ഇന്നും കളി പൂർണതോതിൽ നടക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

