
കുട്ടിക്കളി വേണ്ട; രാജ്യാന്തര ക്രിക്കറ്റ് കളിക്കാൻ ഇനി പ്രായപൂർത്തിയാവണം
text_fieldsദുബൈ: രാജ്യാന്തര ക്രിക്കറ്റ് മത്സരം കളിക്കാൻ 15 വയസ്സ് തികയണമെന്ന് ഐ.സി.സി. അണ്ടർ 19, സീനിയർ ടീമുകളിലായി ഐ.സി.സി ടൂർണമെൻറുകൾ, രാജ്യങ്ങൾ തമ്മിലുള്ള പരമ്പരകൾ ഉൾപ്പെടെ ഏത് രാജ്യാന്തര മത്സരത്തിലും കളിക്കാർക്ക് ചുരുങ്ങിയത് 15 വയസ്സ് തികയണമെന്നാണ് ക്രിക്കറ്റ് കൗൺസിലിെൻറ പുതിയ നിയമം.
യുവതാരങ്ങളുടെ സുരക്ഷയും മാനസിക ആരോഗ്യവും പരിഗണിച്ചാണ് ഇൗ നിർദേശം. പ്രത്യേക സാഹചര്യങ്ങളിൽ ഇളവ് ആവശ്യമാണെങ്കിൽ അതത് മെംബർ ബോർഡ് ഐ.സി.സിക്ക് അപേക്ഷ നൽകി അനുമതി വാങ്ങണം. പാകിസ്താെൻറ ഹസൻ റാസ, റുമേനിയയുടെ മരിയം ഗെരാസിം, കുവൈത്തിെൻറ മീറ്റ് ബവ്സർ എന്നിവർ 14ാം വയസ്സിൽ രാജ്യാന്തര മത്സരം കളിച്ച താരങ്ങളാണ്.
