Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഞാൻ വർഷങ്ങളായി അവിടെയാണ് കളിക്കുന്നത്.. ഇനിയും അവിടെ കളിച്ചാൽ മതി'; ഐ.പി.എൽ ചാമ്പ്യൻമാരുടെ മുൻ നായകൻ

text_fields
bookmark_border
ഞാൻ വർഷങ്ങളായി അവിടെയാണ് കളിക്കുന്നത്.. ഇനിയും അവിടെ കളിച്ചാൽ മതി; ഐ.പി.എൽ ചാമ്പ്യൻമാരുടെ മുൻ നായകൻ
cancel

അടുത്ത വർഷത്തെ ഐ.പി.എല്ലിലേക്കുള്ള മേഗാലേലത്തുനുള്ള തയ്യാറെടുപ്പിലാണ് താരങ്ങളും ടീമുകളുമെല്ലാം. ഇപ്പോഴിതാ തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തന്ന നിലനിർത്തണമെന്ന് പറയുകയാണ് മുൻ കെ.കെ.ആർ ക്യാപ്റ്റനായിരുന്ന നിതീഷ് റാണ. കുറച്ച വർഷമായി താൻ കെ.കെ. ആറിൽ കളിക്കുന്നുവെന്നും കെ.കെ.ആർ തന്നെ നിലനിർത്തണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

'കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഞാൻ വർഷങ്ങളായി കളിക്കുന്നു. എന്നാൽ ടീമിൽ നിലനിർത്തുകയെന്നത് എന്റെ കൈയ്യിൽ മാത്രമുള്ള കാര്യമല്ല. അത് ടീം മാനേജ്മെന്റാണ് തീരുമാനിക്കുന്നത്. ഇതുവരെയും അത്തരമൊരു സന്ദേശം എനിക്ക് വന്നിട്ടില്ല. എങ്കിലും കൊൽക്കത്ത എന്നെ നിലനിർത്തുകയാണെങ്കിൽ അത് എന്റെ ഭാ​ഗ്യമാണ്. എനിക്ക് കൊൽക്കത്തയ്ക്കൊപ്പം കളിക്കണമെന്നാണ് ആഗ്രഹം,' ഒരു പ്രമുഖ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ റാണ പറഞ്ഞു.

2015ൽ മുംബൈ ഇന്ത്യൻസിന് വേണ്ടിയാണ് റാണ ആദ്യമായി ഐ.പി.എല്ലിലെത്തിയത്. പിന്നീട് 2018 കെ.കെ.ആർ അദ്ദേഹത്തെ മേഗാ ലേലത്തിൽ സ്വന്തമാക്കുകയായിരുന്നു. 2023 സീസണിൽ കെ.കെ.ആറിന്‍റെ ക്യാപ്റ്റനാകാനും ഈ ഇടംകൈയൻ ബാറ്ററിന് സാധിച്ചു. കഴിഞ്ഞ സീസണിൽ കെ.കെ. ആർ ജേതാക്കളായപ്പോൾ താരത്തിന് രണ്ട് മത്സരം മാത്രമേ കളിക്കാൻ അവസരം ലഭിച്ചുള്ളൂ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - nithish rana says he wants to play in kkr
Next Story