നിഖിലേഷ് സുരേന്ദ്രൻ ആലപ്പി റിപ്പിൾസ് മുഖ്യപരിശീലകൻ; പരിശീലന ക്യാമ്പ് ആലപ്പുഴ എസ്.ഡി കോളേജിൽ തുടങ്ങി
text_fieldsആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ ആലപ്പി റിപ്പിൾസിന്റെ മുഖ്യ പരിശീലകനായി മുൻ കേരള താരം നിഖിലേഷ് സുരേന്ദ്രനെ നിയമിച്ചു. 2013 മുതൽ 2018 വരെ കേരള ടീമിലെ സജീവമായിരുന്ന നിഖിലേഷ് ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനും പുതുച്ചേരിക്കുമായി ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള മികച്ച വിക്കറ്റ് കീപ്പർ ബാറ്ററാണ്. കളിക്കളത്തിലെ അദ്ദേഹത്തിന്റെ ഈ സുദീർഘമായ അനുഭവസമ്പത്ത് പുതിയ സീസണിൽ ആലപ്പി റിപ്പിൾസിന് വലിയ മുതൽക്കൂട്ടാവും.
ടീമിന്റെ സഹപരിശീലകരായി മുൻ താരം കെ. എസ് മോനിഷ് (കരുപറമ്പിൽ സതീഷ് മോനിഷ്), ഫർസീൻ അഹമ്മദ് എന്നിവരെയും നിയമിച്ചിട്ടുണ്ട്. മോനിഷ് കേരള ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇടംകൈയ്യൻ സ്പിന്നർമാരിൽ ഒരാളാണ്. 2015-16 രഞ്ജി ട്രോഫി സീസണിൽ 8 മത്സരങ്ങളിൽ നിന്ന് 49 വിക്കറ്റുകൾ വീഴ്ത്തി, ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന കേരള ബൗളർ എന്ന ചരിത്ര റെക്കോർഡ് സ്വന്തമാക്കിയ താരമാണ് അദ്ദേഹം. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പരിശീലക സംഘത്തിൽ പ്രവർത്തിച്ചിട്ടുള്ള ഗബ്രിയേൽ ബെൻ കുര്യനാണ് ഫീൽഡിങ് കോച്ച്. വിരാട് കോഹ്‌ലിക്ക് അടക്കം പന്തെറിയുന്ന പ്രശസ്തനായ ത്രോ ഡൗൺ സ്പെഷ്യലിസ്റ്റ് കൂടിയാണ് ഗബ്രിയേൽ. രാജസ്ഥാൻ റോയൽസിന്റെ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ചായ എ.ടി രാജമണി പ്രഭു( എടിആർ), വിനീത് കുമാർ എന്നിവരാണ് ഇത്തവണ ആലപ്പിയുടെ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് പരിശീലകരായി എത്തുന്നത്.
മറ്റു സപ്പോർട്ടീവ് സ്റ്റാഫ് അംഗങ്ങൾ: ശ്രീവത്സൻ പി. ബി (പെർഫോമൻസ് അനലിസ്റ്റ്), അസ്കർ പി. വി (ടീം ഫിസിയോ), സന്തോഷ് പി. ചാക്കോ (മസ്സിയർ), നന്ദകുമാർ കെ. എ (ത്രോബോൾ സ്പെഷ്യലിസ്റ്റ്), അഭിറാം ഹൃത്വിക് (ടീം മാനേജർ), റ്റോബിൻ തോമസ് ( ടീം ഡയറക്ടർ),അഭിഷേക് കെ.ജി( മാർക്കറ്റിങ് ആൻഡ് സ്ട്രാറ്റജിക് ഹെഡ്). ടീം ഉടമകൾ- ടിഎസ് കലാധരൻ,കൃഷ്ണ കലാധരൻ, ദേവിക കലാധരൻ, റാഫേൽ തോമസ്. ടീമിന്റെ പരിശീലന ക്യാമ്പ് ആലപ്പുഴ എസ്.ഡി കോളജിൽ ഇന്നലെ( തിങ്കൾ) ആരംഭിച്ചു. ക്യാപ്റ്റൻ സച്ചിൻ ബേബി, വൈസ് ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ എന്നിവർ ഉൾപ്പെടെയുള്ള താരങ്ങൾ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

