Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇതുപോലൊന്ന്​​ എൻെറ...

ഇതുപോലൊന്ന്​​ എൻെറ ജീവിതത്തിൽ കണ്ടിട്ടില്ല -സചിൻ VIDEO

text_fields
bookmark_border
ഇതുപോലൊന്ന്​​ എൻെറ ജീവിതത്തിൽ കണ്ടിട്ടില്ല -സചിൻ  VIDEO
cancel

ഷാർജ: ട്വൻറി 20 ക്രിക്കറ്റിൻെറ സർവ സൗന്ദര്യവും ഒത്തുചേർന്ന മത്സരത്തിനായിരുന്നു ഞായറാഴ്​ച ഷാർജ ക്രിക്കറ്റ്​ സ്​റ്റേഡിയം സാക്ഷ്യം വഹിച്ചത്​. ബാറ്റെടുത്തവരിലേറെപ്പേരും മിന്നിയ മത്സരത്തിൽ കിങ്​സ്​ ഇലവൻ പഞ്ചാബ്​ ഉയർത്തിയ 223 റൺസിൻെറ കൂറ്റൻ വിജയലക്ഷ്യം ആറുവിക്കറ്റ്​ നഷ്​ടത്തിൽ രാജസ്ഥാൻ മറികടന്നിരുന്നു.

മത്സരത്തിൽ പഞ്ചാബിൻെറ സ്​കോർ രാജസ്ഥാൻ മറികടക്കവേയാണ്​ എട്ടാം ഒാവറിൽ ക്രിക്കറ്റ്​ ലോകം മറ്റൊരു അവിസ്​മരണീയ കാഴ്​ചക്ക്​ സാക്ഷ്യം വഹിച്ചത്​. മുരുകൻ അശ്വിൻ എറിഞ്ഞ പന്ത്​ ഉജ്ജ്വല ഫോമിൽ ബാറ്റ്​ ചെയ്​ത സഞ്​ജു സാംസൺ അടിച്ചുപറത്തി. സിക്​സെന്നുറപ്പിച്ച പന്ത്​ പക്ഷേ ബൗണ്ടറിലൈനിൻെറ വെളിയിലേക്ക്​ വായുവിലൂടെ പറന്ന് കരീബിയൻ താരം​​ നിക്കോളാസ്​ പുരാൻ തട്ടിമാറ്റി. ​കണ്ടവരെല്ലാം മൂക്കത്ത്​ വിരൽ വെച്ചു.


പുരാൻെറ ഉജ്ജ്വല ഫീൽഡിങ്​ പ്രകടനം കണ്ട സാക്ഷാൽ സചിൻ ടെണ്ടുൽക്കർ ട്വീറ്റ്​ ചെയ്​തത്​ ഇങ്ങനെ: 'ഇതെൻെറ ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച സേവാണ്​. തികച്ചും അവിശ്വസനീയം'.

ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശ്രമങ്ങളിലൊന്നായിരുന്നു ഇതെന്നും പ്രകടനത്തെ വണങ്ങുന്നുവെന്നുമാണ് ദക്ഷിണാഫ്രിക്കൻ​ ഫീൽഡിങ്​ ഇതിഹാസം ജോൻഡി റോഡ്​സ്​ പ്രതികരിച്ചത്​.

2015ൽ ഒരു അപകടത്തിൽ പെട്ട്​ കാലുകൾക്ക്​ ഗുരുതര പരിക്കേറ്റ പുരാൻ കഠിന പരിശ്രമത്തിലൂടെയാണ്​ കളിക്കളത്തിലേക്ക്​ തിരിച്ചെത്തിയത്​. മത്സരത്തിൽ 8 പന്തിൽ നിന്നും 25 റൺസെടുത്ത്​ പുറത്താകാതെ നിന്ന പുരാൻ ബാറ്റിങ്ങിലും തിളങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sachin TendulkarIPL 2020Nicholas Pooran
Next Story