ബംഗ്ലാദേശിനെ അഞ്ചു വിക്കറ്റിന് തോൽപിച്ചു; ന്യൂസിലൻഡിന് പരമ്പര
text_fieldsക്രൈസ്റ്റ്ചർച്ച്: ബംഗ്ലാദേശിനെ അഞ്ചു വിക്കറ്റിന് തോൽപിച്ച് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര സ്വന്തമാക്കി ന്യൂസിലൻഡ്. ടോസ് നേടിയ ന്യൂസിലൻഡ് ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബൗളിങ്ങിൽ പിടിമുറുക്കിയ ആതിഥേയർക്കെതിരെ ആറു വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുക്കാനേ ബംഗ്ലാദേശിന് കഴിഞ്ഞുള്ളു. ക്യാപ്റ്റൻ തമീം ഇഖ്ബാലും (78) മുഹമ്മദ് മിഥുനും (73) മാത്രമാണ് തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികളെ ക്യാപ്റ്റൻ ടോം ലഥാം (110*) സെഞ്ച്വറിയുമായി നയിച്ചപ്പോൾ 48.2 ഓവറിൽ ന്യൂസിലൻഡ് ലക്ഷ്യം കണ്ടു. ഡിവോൺ കോൺവെ (72) ക്യാപ്റ്റന് പിന്തുണ നൽകി. ലഥാമിെൻറ അഞ്ചാം സെഞ്ച്വറിയാണിത്. 53ന് മൂന്ന് എന്ന നിലയിൽ തകർന്നതിനു ശേഷമായിരുന്നു ന്യൂസിലൻഡിെൻറ തിരിച്ചുവരവ്. വെള്ളിയാഴ്ചയാണ് അവസാന ഏകദിനം.

