ഫിലിപ്സ് കരുത്തിൽ കിവീസ്; ലങ്കൻ തോൽവി 65 റൺസിന്
text_fieldsസിഡ്നി: പവർപ്ലേയിൽ 15 റൺസിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും ഗ്ലെൻ ഫിലിപ്സിന്റെ സെഞ്ച്വറിക്കരുത്തിൽ ശ്രീലങ്കക്കെതിരെ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലൻഡിന് 65 റൺസ് ജയം.
ആദ്യം ബാറ്റ് ചെയ്ത കിവീസ് 20 ഓവറിൽ ഏഴ് വിക്കറ്റിന് 167 റൺസെടുത്തു. 19.2 ഓവറിൽ 102 റൺസിന് ലങ്ക പുറത്തായി. 64 പന്തിൽ 104 റൺസാണ് ഫിലിപ്സ് നേടിയത്. രണ്ടുതവണ ലങ്കൻ ഫീൽഡർമാർ ക്യാച്ച് വിട്ടുകളഞ്ഞത് ഫിലിപ്സിന് അനുഗ്രഹമായി. ആറ് സിക്സും പത്ത് ഫോറുമടക്കമാണ് രണ്ടാം ട്വന്റി20 സെഞ്ച്വറിയിലേക്ക് കുതിച്ചത്. 24 റൺസുമായി ഡാരിൽ മിച്ചൽ മികച്ച പിന്തുണയേകി.
നാലോവറിൽ 13 റൺസ് മാത്രം വഴങ്ങി കരിയർ ബെസ്റ്റ് പ്രകടനം നടത്തിയ ട്രെന്റ് ബോൾട്ടാണ് എതിർ ബാറ്റർമാരെ തുടക്കത്തിൽതന്നെ തകർത്തത്. ഗ്രൂപ്പ് ഒന്നിൽ മൂന്ന് കളികളിൽനിന്ന് ന്യൂസിലൻഡ് അഞ്ച് പോയന്റുമായി മുന്നിലാണ്. ശ്രീലങ്കക്ക് മൂന്ന് കളികളിൽനിന്ന് രണ്ട് പോയന്റാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

