ഓസീസിനെ തകർത്തു; ന്യൂസിലാൻഡിന് ട്വന്റി 20 പരമ്പര
text_fieldsവെല്ലിങ്ടൺ: ഇരു ടീമുകളും രണ്ട് വീതം മത്സരങ്ങൾ വിജയിച്ചതോടെ കലാശപ്പോരാട്ടമായി മാറിയ അഞ്ചാം ട്വന്റി 20യിൽ ആസ്ട്രേലിയയെ തകർത്ത് ന്യൂസിലാൻഡ് പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ ഉയർത്തിയ 142 റൺസിന്റെ ചെറിയ വിജയലക്ഷ്യം 15.3 ഓവറിൽ ന്യൂസിലാൻഡ് മറികടക്കുകയായിരുന്നു.
ഒരു വിക്കറ്റിന് 74 റൺസെന്ന നിലയിൽ മുന്നേറിയ ഓസീസിന് തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടതാണ് തിരിച്ചടിയായത്. 36 റൺസെടുത്ത ആരോൺ ഫിഞ്ച്, 44 റൺസെടുത്ത മാത്യൂ വെയ്ഡ് എന്നിവരാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മൂന്ന് വിക്കറ്റെടുത്ത സ്പിന്നർ ഇഷ് സോധിയാണ് ഓസീസിനെ തകർത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കീവീസ് അടിച്ചുതകർത്താണ് തുടങ്ങിയത്. 46 പന്തിൽ 71 റൺസെടുത്ത മാർട്ടിൻ ഗപ്റ്റിൽ, 36 റൺസെടുത്ത ഡെവൻ കോൺവോയ്, 34 റൺസെടുത്ത െഗ്ലൻ ഫിലിപ്സ് എന്നിവർ ആഞ്ഞുവീശിയതോടെ കീവിസ് വിജയ തീരമണഞ്ഞു. നായകൻ കെയ്ൻ വില്യംസൺ ആദ്യ പന്തിൽ തന്നെ പുറത്തായി.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ന്യൂസിലാൻഡ് വിജയിച്ചിരുന്നെങ്കിലും തുടർച്ചയായി രണ്ട് മത്സരങ്ങൾ വിജയിച്ച് ഓസീസ് പരമ്പരയിലേക്ക് ശക്തമായി തിരിച്ചുവന്നിരുന്നു. ഗപ്റ്റിൽ മാൻ ഓഫ് ദി മാച്ചും ഇഷ് സോധി മാൻ ഓഫ് ദി സീരീസും ആയി.

