Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യക്കെതിരെ എട്ടു വിക്കറ്റ് തോൽവി; ഏകദിനത്തിലെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ന്യൂസിലൻഡ്

text_fields
bookmark_border
ഇന്ത്യക്കെതിരെ എട്ടു വിക്കറ്റ് തോൽവി; ഏകദിനത്തിലെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ന്യൂസിലൻഡ്
cancel

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ എട്ടു വിക്കറ്റിന്‍റെ കനത്ത തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ ലോക ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ന്യൂസിലൻഡ്.

ഒന്നാം ഏകദിനത്തിലും കിവീസ് തോറ്റിരുന്നു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇംഗ്ലണ്ടാണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത്. റായ്പൂരിലെ രണ്ടാം ഏകദിനം നടക്കുന്നതിനു മുമ്പ് 115 റേറ്റിങ് പോയന്‍റുമായാണ് ന്യൂസിലൻഡ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. രണ്ടാമതുള്ള ഇംഗ്ലണ്ടിന് 113 പോയന്‍റും. 112 പോയന്‍റുമായി ആസ്ട്രേലിയയും 111 പോയന്‍റുമായി ഇന്ത്യയുമായിരുന്നു യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ. എന്നാൽ, ഇന്ത്യയോടേറ്റ വമ്പൻ പരാജയമാണ് കിവീസിന് തിരിച്ചടിയായത്.

ടീം രണ്ടാം സ്ഥാനത്തേക്ക് പോയി. ജയത്തോടെ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കയറി. ഇന്ദോറിൽ ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിലും വിജയം തുടരാനായാൽ ഇന്ത്യക്ക് ഒന്നാം സ്ഥാനത്ത് എത്താനാകും. പുതുവർഷത്തിൽ ലങ്കക്കു പിന്നാലെ ന്യൂസിലൻഡിനെതിരെയും സമ്പൂർണ പരമ്പര വിജയമെന്ന നേട്ടവും സ്വന്തമാക്കാം. ബൗളർമാർ നിറഞ്ഞാടിയ ശഹീദ് വീർ നാരായൺ സിങ് സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ ഇന്ത്യ 34.3 ഓവറിൽ 108 റൺസിന് ന്യൂസിലൻഡിനെ പുറത്താക്കിയിരുന്നു.

മറുപടി ബാറ്റിങ്ങിൽ 20.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ വിജയവും പരമ്പരയും കൈയിലാക്കി. ആറോവറിൽ 18 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ഷമിയാണ് കളിയിലെ താരം. ഇന്ത്യൻ ഓപണർമാരായ ക്യാപ്റ്റൻ രോഹിത് ശർമ 51ഉം ശുഭ്മൻ ഗിൽ പുറത്താകാതെ 40ഉം റൺസ് നേടി ഇന്ത്യയുടെ വിജയം എളുപ്പമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - New Zealand lose top spot in ODI rankings
Next Story