Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചരിത്ര തീരുമാനവുമായി ന്യൂസിലാൻഡ് ക്രിക്കറ്റ്; വനിത-പുരുഷ താരങ്ങൾക്ക് തുല്യവേതനം

text_fields
bookmark_border
ചരിത്ര തീരുമാനവുമായി ന്യൂസിലാൻഡ് ക്രിക്കറ്റ്; വനിത-പുരുഷ താരങ്ങൾക്ക് തുല്യവേതനം
cancel

ഓക്ക്ലാൻഡ്: ക്രിക്കറ്റ് താരങ്ങളുടെ വേതനം സംബന്ധിച്ച് ചരിത്ര തീരുമാനവുമായി ന്യൂസിലാൻഡ്. പുരുഷ-വനിത ടീമുകൾക്ക് തുല്യവേതനം നൽകുമെന്ന് പ്രഖ്യാപിച്ചായിരുന്നു ബോർഡിന്റെ സുപ്രധാന അറിയിപ്പ്. ന്യൂസിലാൻഡ് ക്രിക്കറ്റ്, ന്യൂസിലാൻഡ് ക്രിക്കറ്റ് പ്ലേയർ അസോസിയേഷൻ, മറ്റ് ആറ് സംഘടനകൾ എന്നിവർ ഇതുസംബന്ധിച്ച് അഞ്ച് വർഷത്തെ കരാറിൽ ഒപ്പിട്ടു.

ഇതുപ്രകാരം പുരുഷ ടീമിലെ അംഗങ്ങൾക്ക് ലഭിക്കുന്ന അതേ മാച്ച് ഫീ വനിത ടീമിനും ലഭിക്കും. എല്ലാ ഫോർമാറ്റുകളിലും മത്സരങ്ങളിലും ഒരേ വേതനമായിരിക്കും ഉണ്ടാകുക. ഇതോടെ ആഭ്യന്തര തലത്തിൽ കളിക്കുന്ന വനിത താരങ്ങൾക്കും വൈറ്റ് ഫേൺസ് എന്ന് വിളിപ്പേരുള്ള ദേശീയ വനിത ടീമിലെ ഓരോ അംഗത്തിനും പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന അതേ വേതനം തന്നെ ലഭിക്കും.

ഇത് വനിതാ ക്രിക്കറ്റില്‍ താരങ്ങള്‍ക്കുള്ള അവസരം വര്‍ധിപ്പിക്കുമെന്നും വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് പ്രചോദനമാകുമെന്നും ന്യൂസിലാന്‍ഡ് വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ സോഫിയ ഡിവൈന്‍ പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New Zealand Cricket with historic decision; Equal pay for male and female
Next Story