Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.സി.ബിക്ക് പുതിയ പരിശീലകൻ; എത്തുന്നത് മുൻ സിംബാബ്​‍വെ താരം

text_fields
bookmark_border
ആർ.സി.ബിക്ക് പുതിയ പരിശീലകൻ; എത്തുന്നത് മുൻ സിംബാബ്​‍വെ താരം
cancel

ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർ.സി.ബി) പ്രധാന പരിശീലകനായി മുൻ സിംബാബ്​‍വെ താരം ആന്റി ഫ്ലവറിനെ നിയമിച്ചു. ഹെഡ് കോച്ചായിരുന്ന സഞ്ജയ് ബംഗാറിന്റെയും ക്രിക്കറ്റ് ഓപറേഷൻസ് ഡയറക്ടർ മൈക് ഹെസ്സന്റെയും കാലാവധി പൂർത്തിയായതോടെയാണ് പുതിയ പരിശീലകൻ എത്തുന്നത്.


ആർ.സി.ബി വൈസ് പ്രസിഡന്റ് രാജേഷ് മേനോൻ ലണ്ടനിൽ വെച്ച് ആന്റി ഫ്ലവറുമായി കൂടിക്കാഴ്ച നടത്തിയാണ് കരാർ ഉറപ്പിച്ചത്. ആർ.സി.ബിയിൽ ചേരുന്നതിൽ അഭിമാനമുണ്ടെന്നും ടീമിനെ പുതിയ ഉയരങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും ആന്റി ഫ്ലവർ പ്രതികരിച്ചു. കഴിഞ്ഞ രണ്ട് സീസണിലും ലഖ്നോ സൂപർ ജയന്റ്സ് പരിശീലകനായിരുന്നു അദ്ദേഹം. നേരത്തെ പഞ്ചാബ് കിങ്സിനെയും പരിശീലിപ്പിച്ചിരുന്നു. സിംബാബ്​‍വെയുടെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായ ആന്റി ഫ്ലവർ 63 ടെസ്റ്റിൽ 4,794 റൺസും 213 ഏകദിനങ്ങളിൽ 6786 റൺസും നേടിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - New coach for RCB; The former Zimbabwean player arrives
Next Story