Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅഫ്​ഗാൻ ക്രിക്കറ്റ്​...

അഫ്​ഗാൻ ക്രിക്കറ്റ്​ ​ബോർഡിന്​ പുതിയ ചെയർമാൻ; പാകിസ്​താനുമായുള്ള പരമ്പര അടുത്ത മാസം മുതൽ

text_fields
bookmark_border
അഫ്​ഗാൻ ക്രിക്കറ്റ്​ ​ബോർഡിന്​ പുതിയ ചെയർമാൻ; പാകിസ്​താനുമായുള്ള പരമ്പര അടുത്ത മാസം മുതൽ
cancel

കാബൂൾ: താലിബാൻ അധികാരമേറ്റ ശേഷം ആദ്യമായി ക്രിക്കറ്റ്​ പരമ്പരക്കൊരുങ്ങി അഫ്​ഗാനിസ്​താൻ. പാകിസ്​താനുമായുള്ള ക്രിക്കറ്റ്​ മത്സരം സെ്​പതംബർ 3 മുതൽ ആരംഭിക്കും. നേരത്തേ ശ്രീലങ്കയിൽ നടത്താനിരുന്ന പരമ്പര പാകിസ്​താനിലാകും അരങ്ങേറുക. താലിബാൻ അധികാരമേറ്റ​േതാടെ അഫ്​ഗാനിലെ ക്രിക്കറ്റ്​ ഭാവിയെക്കുറിച്ച്​ നിരവധി ആശങ്കകൾ ഉയർന്നിരുന്നു.

അഫ്​ഗാൻ ക്രിക്കറ്റ്​ ബോർഡിന്‍റെ പുതിയ ആക്​ടിങ്​ ചെയർമാനായി അഫ്​ഗാൻ ക്രിക്കറ്റ്​ ബോർഡ്​ ചെയർമാൻ മുൻ ചെയർമാൻ അസീസുല്ലാഹ്​ ഫാസിലിയെ ഞായറാഴ്ച തെരഞ്ഞെടുത്തിരുന്നു. എന്നാൽ ഇതിനിടയിൽ താലിബാൻ ക്രിക്കറ്റിനെ പിന്തുണക്കുമെന്ന്​ ​ അഫ്​ഗാൻ ക്രിക്കറ്റ്​ ബോർഡ്​ സി.ഇ.ഒ ഹാമിദ്​ ഷിൻവരി അറിയിച്ചിരുന്നു.

ഇന്ത്യൻ വാർത്ത ഏജൻസിയായ പി.ടി.ഐയോട്​ കാബൂളിൽ വെച്ച്​ സംസാരിക്കുകയായിരുന്നു ഹാമിദ്​ ഷിൻവരി.''താരങ്ങളും അവരുടെ കുടുംബവും സുരക്ഷിതരാണ്​. താലിബാൻ ക്രിക്കറ്റ്​ ഇഷ്​ടപ്പെടുന്നു. അവർ ഞങ്ങളെ തുടക്കം മുതൽക്കേ പിന്തുണക്കുന്നു. അവർ ഞങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നില്ല. ക്രിക്കറ്റ്​ മുന്നോട്ട്​ തന്നെ പോകും'' -ഷിൻവരി പറഞ്ഞു. നേരത്തെ നിശ്ചയിച്ച പോലെ സീരീസുകളും ഐ.പി.എല്ലും നടക്കുമെന്നും ട്വൻറി 20 ലോകകപ്പിൽ പ​െങ്കടുക്കുമെന്നും ഷിൻവരി അറിയിച്ചു. എന്നാൽ അഫ്​ഗാൻ വനിത ടീമിനെച്ചൊല്ലി ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Afghanistan Cricket
News Summary - New Acting Chairman for Afghanistan Cricket Board Named Under Taliban Rule
Next Story