Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനിരപരാധികളെ...

നിരപരാധികളെ കൊല്ലുന്നതിനെ ഒരിക്കലും പിന്തുണച്ചിട്ടില്ല -മുത്തയ്യ മുരളീധരൻ

text_fields
bookmark_border
നിരപരാധികളെ കൊല്ലുന്നതിനെ ഒരിക്കലും പിന്തുണച്ചിട്ടില്ല -മുത്തയ്യ മുരളീധരൻ
cancel

ചെന്നൈ: ത​െൻറ ബയോപിക്​ ചിത്രം "800"മായി ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി ശ്രീലങ്കൻ മുൻ ക്രിക്കറ്റ്​ താരം മുത്തയ്യ മുരളീധരൻ. 2009ൽ ശ്രീലങ്കയിൽ ആഭ്യന്തര യുദ്ധം അവസാനിച്ചപ്പോൾ താൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ദിനമാണ്​ ഇതെന്ന്​ മുരളീധരൻ പറഞ്ഞിരുന്നു. ഈ പ്രസ്​താവനയെ മുൻനിർത്തിയാണ്​ വ്യാപകമായി ചിത്രത്തിനെതിരെ പ്രചാരണങ്ങൾ നടന്നത്​.

2009ൽ യുദ്ധം അവസാനിച്ച ദിവസത്തെ ഏറ്റവും സ​ന്തോഷിക്കുന്ന ദിനമെന്ന്​ വിശേഷിപ്പിച്ചിരുന്നു. യുദ്ധം ഇരുപക്ഷത്തിനും നഷ്​ടം മാത്രമേ ഉണ്ടാക്കുന്നുള്ളു. അതിനാലാണ്​ അത്തരമൊരു പ്രസ്​താവന നടത്തിയത്​. അതിനെ തമിഴരെ കൊല്ലുന്നതിൽ ഞാൻ സന്തോഷം രേഖപ്പെടുത്തുകയാണെന്ന തരത്തിൽ വളച്ചൊടിച്ചു. നിരപരാധികളെ കൊല്ലുന്നതിനെ ഒരിക്കലും പിന്തുണക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. തമിഴ്​നാട്ടിലെ നിരവധി രാഷ്​ട്രീയനേതാക്കളും പാർട്ടികളും സിനിമയിൽ മുരളീധര​െൻറ വേഷം ചെയ്യുന്ന നടൻ വിജയ്​ സേതുപതിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ്​ അദ്ദേഹത്തി​െൻറ വിശദീകരണം.

യുദ്ധത്തി​െൻറ വേദനയെന്തെന്ന്​ എനിക്കറിയാം. 30 വർഷത്തോളം ഞങ്ങൾ അത്​ അനുഭവിച്ചതാണ്​. ഇതുമൂലം നിരവധി തവണ തെരുവുകളിൽ നിൽക്കേണ്ടി വന്നിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. 2009ലാണ്​ എൽ.ടി.ടി.ഇയുമായി അന്തിമ യുദ്ധം ശ്രീലങ്കൻ സൈന്യം നടത്തുന്നത്​. യുദ്ധത്തിൽ നിരവധി തമിഴ്​ വംശജർ കൊല്ലപ്പെട്ടിരുന്നു. ശ്രീലങ്കൻ സൈന്യത്തി​െൻറ നടപടിക്കിടെ മനുഷ്യാവകാശങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടുവെന്നും പരാതിയുയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muthiah Muralidaran biopicBiopic Uproar
News Summary - "Never Supported Killing Of Innocents": Muthiah Muralidaran On Biopic Uproar
Next Story