Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനെ​ത​ർ​ല​ൻ​ഡ്സ്...

നെ​ത​ർ​ല​ൻ​ഡ്സ് ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന്

text_fields
bookmark_border
നെ​ത​ർ​ല​ൻ​ഡ്സ് ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന്
cancel

ബു​ല​വാ​യോ (സിം​ബാ​ബ്​‍വെ): ഇ​ന്ത്യ വേ​ദി​യാ​വു​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പി​ന് ടി​ക്ക​റ്റ് കൈ​ക്ക​ലാ​ക്കി നെ​ത​ർ​ല​ൻ​ഡ്സ്. സ്കോ​ട്ട്ല​ൻ​ഡു​മാ​യി ന​ട​ന്ന നി​ർ​ണാ​യ​ക സൂ​പ്പ​ർ സി​ക്സ് മ​ത്സ​ര​ത്തി​ൽ നാ​ലു വി​ക്ക​റ്റി​ന് ജ​യി​ച്ച ഡ​ച്ചു​കാ​ർ റ​ൺ​റേ​റ്റി​ന്റെ ബ​ല​ത്തി​ലാ​ണ് യോ​ഗ്യ​ത നേ​ടി​യ​ത്. സൂ​പ്പ​ർ സി​ക്സി​ലെ ത​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ നെ​ത​ർ​ല​ൻ​ഡ്സി​നും സ്കോ​ട്ട്ല​ൻ​ഡി​നും സിം​ബാ​ബ്​‍വെ​ക്കും ആ​റു വീ​തം പോ​യ​ന്റാ​ണു​ള്ള​ത്. റ​ൺ​റേ​റ്റി​ൽ പി​റ​കി​ലാ​യ സിം​ബാ​ബ്​‍വെ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്താ​യി​രു​ന്നു. നേ​ര​ത്തേ, യോ​ഗ്യ​ത നേ​ടി​യ ശ്രീ​ല​ങ്ക​ക്കു പി​ന്നി​ൽ ര​ണ്ടാ​മ​തു​ണ്ടാ​യി​രു​ന്ന സ്കോ​ട്ട്ല​ൻ​ഡി​ന് വ്യാ​ഴാ​ഴ്ച​ത്തെ തോ​ൽ​വി തി​രി​ച്ച​ടി​യാ​യി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ സ്കോ​ട്ട്ല​ൻ​ഡ് ബ്ര​ണ്ട​ൻ മ​ക്കു​ലാ​ന്റെ (106) സെ​ഞ്ച്വ​റി മി​ക​വി​ൽ 50 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റി​ന് 277 റ​ൺ​സെ​ടു​ത്തു. ബാ​സ് ഡീ ​ലീ​ഡെ​യു​ടെ (123) ശ​ത​ക​ത്തോ​ടെ തി​രി​ച്ച​ടി​ച്ച നെ​ത​ർ​ല​ൻ​ഡ്സ് 42.5 ഓ​വ​റി​ൽ നാ​ലു വി​ക്ക​റ്റി​ന് ല​ക്ഷ്യ​ത്തി​ലെ​ത്തി. ജ​യ​ത്തോ​ടെ ഓ​റ​ഞ്ച്പ​ട യോ​ഗ്യ​ത റൗ​ണ്ടി​ന്റെ ഫൈ​ന​ലി​ലെ​ത്തി. ഞാ‍യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ശ്രീ​ല​ങ്ക​യെ നേ​രി​ടും. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക്വാ​ളി​ഫ​യ​ർ 1, 2 ടീ​മു​ക​ളെ നി​ശ്ച​യി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Netherlandscricket world cup 2023CWC23
News Summary - Netherlands qualify for ODI World Cup 2023
Next Story