സിംബാബ്‍വെയെയും കൊണ്ടേപോയി ഡച്ചുകാർ
text_fieldsഅഡലെയ്ഡ്: ഗ്രൂപ് ഒന്നിൽ ഇതിനകം പുറത്തായ നെതർലൻഡ്സ് സിംബാബ്‍വെ പ്രതീക്ഷകളും തകർത്തെറിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വെ 19.2 ഓവറിൽ 117 റൺസിന് പുറത്തായി. രണ്ട് ഓവർ ശേഷിക്കെ ഡച്ചുകാർ 120 റൺസെടുത്ത് ലക്ഷ്യത്തിലെത്തി.
47 പന്തിൽ 52 റൺസടിച്ച ഓപണർ മാക്സോ ഡോവ്ഡാണ് വിജയശിൽപി. മൂന്നു പോയന്റുണ്ടായിരുന്ന സിംബാബ്‍വെക്ക് ഓറഞ്ചുപടയെ തോൽപിച്ചാൽ ഗ്രൂപ്പിൽ മെച്ചപ്പെട്ട നിലയിലെത്താമായിരുന്നു. ഇന്ത്യയെയും അട്ടിമറിച്ച് സെമി ഫൈനലിൽ ഇടംപിടിക്കാമെന്ന ആഗ്രഹത്തിനാണ് നെതർലൻഡ്സ് അന്ത്യമിട്ടത്.
അത്ഭുതം തേടി പാകിസ്താൻ; സെമി നോക്കി ദക്ഷിണാഫ്രിക്ക
സിഡ്നി: സെമിഫൈനൽ പ്രതീക്ഷ ഏറക്കുറെ നഷ്ടപ്പെട്ടെങ്കിലും അത്ഭുതങ്ങളിലൂടെ അവസാന നാലിൽ കടക്കാമെന്ന വിശ്വാസത്തിൽ പാകിസ്താൻ വ്യാഴാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ നാലാം മത്സരത്തിനിറങ്ങും. രണ്ടു പോയൻറുമായി പാക് സംഘം അഞ്ചാം സ്ഥാനത്താണ്. അഞ്ചു പോയന്റുള്ള ദക്ഷിണാഫ്രിക്ക രണ്ടാമതും. അടുത്ത രണ്ടു മത്സരങ്ങളും ജയിച്ചാൽ പാകിസ്താന് ആറു പോയന്റാവും. നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിക്കുകകൂടി ചെയ്താൽ പാകിസ്താനും ഇന്ത്യക്കും സെമിയിൽ കളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

