'അവർക്ക് നമ്മളെ നേരിടാൻ സാധിക്കുമെന്ന് തോന്നുന്നില്ല'; ന്യൂസിലാൻഡ് ടീമിലെ രഹസ്യം പുറത്തുപറഞ്ഞ് നെറ്റ് ബൗളർ
text_fieldsഇന്ത്യൻ സ്പിന്നർമാർക്കെതിരെ ന്യൂസിലാൻഡിന് നേരിടാൻ ബുദ്ധിമുട്ടാകുമെന്ന് പറയുകയാണ് ന്യൂസിലാൻഡ് നെറ്റ് ബൗളർ ശശ്വത് തിവാരി. സ്പിന്നിനെ നേരിടാൻ ന്യൂസിലാൻഡ് നെറ്റ്സിൽ പന്തെറിഞ്ഞതിന് ശേഷമാണ് ന്യൂസിലാൻഡിന്‍റെ രഹസ്യം അദ്ദേഹം വെളിപ്പെടുത്തിയത്. ന്യൂസിലാൻഡ് ബാറ്റർമാർ രവീന്ദ്ര ജഡേജയെ നേരിടൻ തയ്യാറെടുക്കാൻ വേണ്ടി പരിശീലിച്ചുവെന്നും എന്നാൽ ഇന്ത്യൻ സ്പിന്നർമാർക്കെതിരെ പിടിച്ച് നിൽക്കാൻ അവർക്ക് സാധിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നാണ് ശശ്വത് തിവാരി പറഞ്ഞത്.
'ഇന്ന്, ഭാഗ്യവശാൽ എനിക്ക് പന്തെറിയാൻ സാധിച്ചു. ഒരു ഘട്ടത്തിൽ, രവീന്ദ്ര ജഡേജക്കയ്ക്ക് വേണ്ടി തയ്യാറെടുക്കാൻ വേണ്ടി അവർ എന്നോട് 18 യാർഡ് അകലെ നിന്ന് പന്തെറിയാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പേസ് കാരണമാണ് നീളം കുറച്ചത്. ആ വേഗതയെ നേരിടാൻ വേണ്ടിയാണ് അവർ അങ്ങനെ ചെയ്തത്. ആ പോയിന്റിൽ നിന്ന് ഞങ്ങൾ പന്തെറിഞ്ഞു. ഞങ്ങൾ നന്നായി തന്നെ ചെയ്തിരുന്നു. എന്നാൽ പന്ത് വളരെ വേഗത്തിൽ വരുന്നുണ്ടെന്ന് അവർക്ക് മനസ്സിലായപ്പോൾ, 22 യാർഡ് അകലെ നിന്ന് പന്തെറിയാൻ അവർ ആവശ്യപ്പെട്ടു.
അവർ ഇടം കയ്യൻ ബൗളർമാർക്കെതിരെ തയ്യാറെടുക്കുന്നുണ്ടായിരുന്നു. അവർ പതറുന്നുണ്ടെന്ന് ഞാൻ പറയില്ല. പക്ഷെ ഇന്ത്യക്ക് ടോപ് ക്വാളിറ്റി സ്പിന്നർമാരാണ് ഇന്ത്യക്കുള്ളത് ഉള്ളത്. അവർക്ക് മുന്നിൽ ന്യൂസിലാൻഡ് ബൗളർമാർക്ക് പിടിച്ചുനിൽക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല,' അദ്ദേഹം പറഞ്ഞു.
സ്പിൻ ബൗളിങ്ങിനെതിരെ പേരുകേട്ട ബൗളിങ്ങാണ് കിവികൾക്കുള്ളതെങ്കിലും ഗ്രൂപ്പ് സ്റ്റേജിൽ ഇന്ത്യയെ നേരിട്ടപ്പോൾ ന്യൂസിലാൻഡ് പതറിയിരുന്നു. ഇന്ത്യൻ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ മത്സരത്തിൽ ന്യൂസിലാൻഡ് അടിപതറുകയായിരുന്നു. മത്സരത്തിൽ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

