Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കോഹ്‌ലി വേഗം ഔട്ടായാൽ അന്ന് എനിക്ക് ഭക്ഷണം കഴിക്കാൻ പോലും തോന്നില്ല';നാനാ പടേക്കറുടെ വാക്കുകൾ വീണ്ടും ശ്രദ്ധനേടുന്നു

text_fields
bookmark_border
കോഹ്‌ലി വേഗം ഔട്ടായാൽ അന്ന് എനിക്ക് ഭക്ഷണം കഴിക്കാൻ പോലും തോന്നില്ല;നാനാ പടേക്കറുടെ വാക്കുകൾ വീണ്ടും ശ്രദ്ധനേടുന്നു
cancel

ഇന്ത്യൻ സിനിമയിലെ ഇതിഹാസ നടൻ നാനാ പടേക്കറുടെ (75) അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഗോവയിലെ ഡോണ പോളയിലുള്ള വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ തന്നെ മണിപ്പാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 45 മിനിറ്റോളം ഡോക്ടർമാർ പരിശ്രമിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 1978-ൽ പുറത്തിറങ്ങിയ 'ഗമൻ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം, 'പരിന്ദ', 'അഗ്നി സാക്ഷി', 'വെൽക്കം' തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിലൂടെ ഹിന്ദി, മറാത്തി സിനിമകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

അതുല്യ നടന്റെ വിയോഗത്തിൽ രാജ്യം കണ്ണീർവാർക്കുമ്പോൾ, ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്ന പഴയൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും വൈറലാകുകയാണ്. ക്രിക്കറ്റിനെയും കോഹ്‌ലിയെയും അദ്ദേഹം എത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. "വിരാട് എനിക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. അവൻ വേഗത്തിൽ ഔട്ടായി മടങ്ങുന്നത് കണ്ടാൽ പിന്നെ എനിക്ക് ഭക്ഷണം കഴിക്കാൻ പോലും തോന്നാറില്ല," എന്നാണ് വൈറലായ വീഡിയോയിൽ നാനാ പടേക്കർ പറയുന്നത്.

നാനാ പടേക്കറുടെ നിര്യാണത്തിൽ ക്രിക്കറ്റ് ലോകവും അനുശോചനം രേഖപ്പെടുത്തി. തലമുറകൾക്ക് എക്കാലവും പ്രചോദനമേകുന്ന സവിശേഷ പ്രതിഭയായിരുന്നു അദ്ദേഹമെന്ന് മുൻ ഇന്ത്യൻ താരം ശിഖർ ധവാൻ എക്‌സിൽ കുറിച്ചു. ഇന്ത്യൻ സിനിമയ്ക്ക് വലിയൊരു നഷ്ടമാണ് സംഭവിച്ചതെന്നും ധവാൻ കൂട്ടിച്ചേർത്തു. തലമുറകളെ ഇത്രയധികം സ്വാധീനിക്കുകയും രസിപ്പിക്കുകയും ചെയ്ത മഹാനായ ഒരു നടനായിരുന്നു നാനാ പടേക്കറെന്നും, അദ്ദേഹത്തിന്റെ വിയോഗ വാർത്ത വലിയ ദുഃഖമുണ്ടാക്കുന്നുവെന്നും മുൻ ഇന്ത്യൻ ബാറ്റർ അജിങ്ക്യ രഹാനെ പ്രതികരിച്ചു.

വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകൾക്കിടയിലും അഭിനയരംഗത്ത് അദ്ദേഹം സജീവമായിരുന്നു. അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, റിതേഷ് ദേശ്‌മുഖ് തുടങ്ങിയവർക്കൊപ്പമുള്ള 'ഹൗസ്ഫുൾ 5', ഷാഹിദ് കപൂറും തൃപ്തി ദിമ്രിയും പ്രധാന വേഷങ്ങളിലെത്തുന്ന വിശാൽ ഭരദ്വാജ് ചിത്രം 'ഓ റോമിയോ' (പൊലീസ് ഉദ്യോഗസ്ഥന്റെ വേഷം), അനിൽ കപൂർ നായകനാകുന്ന 'സുബേദാർ' എന്നീ പുതിയ പ്രൊജക്റ്റുകളുടെയും ഭാഗമായിരുന്നു അദ്ദേഹം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nana Patekar's Viral Kohli Video
Next Story