ട്വന്റി 20; അരങ്ങേറ്റത്തിൽ തന്നെ തിളക്കം, മൂന്ന് വിക്കറ്റ് വീഴ്ത്തി നമൻ ധീർ
text_fieldsവെസ്റ്റ് ഇൻഡീസിനെതിരെ വിക്കറ്റ് നേടിയ നമൻ ധീറിനെ അഭിനന്ദിക്കുന്ന അർഷ്ദീപ് സിങ്
ലഖ്‌നോ: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ തകർപ്പൻ അരങ്ങേറ്റവുമായി ഇന്ത്യൻ ഓൾറൗണ്ടർ നമൻ ധീർ. ഓഫ്സ്പിൻ ബൗളിങ്ങിലൂടെ 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ നമൻ, വെസ്റ്റിൻഡീസിനെ 171 റൺസിലൊതുക്കാൻ ഇന്ത്യയെ സഹായിച്ചു. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ കന്നി സെഞ്ച്വറിയുടെ (43 പന്തിൽ പുറത്താകാതെ 102 റൺസ്) കരുത്തിൽ ഇന്ത്യ 14.4 ഓവറിൽ ഈ ലക്ഷ്യം മറികടന്നാണ് പരമ്പരയിൽ 1-0ന്റെ ലീഡ് നേടിയത്. ബാറ്റിങ്ങിലും അവസരത്തിനായി കാത്തിരിക്കുകയാണെന്ന് നമൻ പറഞ്ഞു. രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് ഓരോ കുട്ടിയുടെയും സ്വപ്നമാണെന്ന് പഞ്ചാബിലെ അംബാലയിൽ നിന്നുള്ള 26കാരനായ നമൻ പറഞ്ഞു.
ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിന് അയച്ചപ്പോൾ, നായകൻ ഷായ് ഹോപിന്റെയും (52), മധ്യനിരയിൽ പിടിച്ചുനിന്ന് കളിച്ച ഷെർഫാൻ റുഥർഫോഡിന്റെയും (56) മികവിലാണ് വിൻഡീസ് മികച്ച സ്കോറിലെത്തിയത്. തുടക്കത്തിലെ തകർച്ചയിൽനിന്നും കരകയറിയവർ 19.1 ഓവറിൽ ഓൾ ഔട്ടാവുകയായിരുന്നു. ഓപണർമാരായ അഭിഷേക് ശർമ (21), സഞ്ജു സാംസൺ (11) എന്നിവർ നാല് ഓവറിൽ മടങ്ങിയത് മാത്രമായിരുന്നു ഇന്ത്യയുടെ നഷ്ടം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാമത്തെ കളി നാളെ റാഞ്ചിയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

