ഒരു ജയം പോലുമില്ലാതെ ലോകകപ്പിൽനിന്ന് പുറത്ത്; അഫ്ഗാൻ നായക പദവി വിട്ട് നബി
text_fieldsമെൽബൺ: അഞ്ചു കളികളിൽ രണ്ടെണ്ണം മഴയെടുക്കുകയും മൂന്നെണ്ണം തോൽക്കുകയും ചെയ്ത് പട്ടികയിലെ അവസാനക്കാരായി തിരികെ നാട്ടിലേക്ക് വണ്ടികയറുന്ന അഫ്ഗാൻ ക്രിക്കറ്റ് ടീമിനെ ഇനി നയിക്കാനില്ലെന്ന് ക്യാപ്റ്റൻ മുഹമ്മദ് നബി. ടീമിനോടുള്ള അതൃപ്തിയും രാജിയും ട്വിറ്ററിലാണ് താരം അറിയിച്ചത്.
'കഴിഞ്ഞ ഒരു വർഷമായി ക്യാപ്റ്റൻ ഉദ്ദേശിച്ച രീതിയിലായിരുന്നില്ല ടീമിന്റെ ഒരുക്കങ്ങൾ. മാത്രവുമല്ല, കഴിഞ്ഞ കുറെ യാത്രകളിൽ ടീം മാനേജറും സിലക്ഷൻ കമ്മിറ്റിയും ഞാനും ഒരേ മനസ്സോടെയല്ല കാര്യങ്ങൾ നീക്കിയതും. അത് ടീമിന്റെ താളം തെറ്റിച്ചു''- നബി പറഞ്ഞു.
ട്വൻറി20 ലോകകപ്പിൽ ആദ്യ കളി ഇംഗ്ലണ്ടിനെതിരെ തോറ്റുതുടങ്ങിയ ടീം പിന്നീട് ശ്രീലങ്കയോടും ആസ്ട്രേലിയയോടും തോറ്റു. ന്യൂസിലൻഡ്, അയർലൻഡ് ടീമുകൾക്കെതിരായ കളികൾ മഴയെടുക്കുകയും ചെയ്തു.
ട്വന്റി20 ലോകകപ്പിൽ ടീമിന്റെ മത്സരഫലങ്ങൾ അഫ്ഗാൻ ജനത ആഗ്രഹിച്ച പോലെയായില്ലെന്നും അതിൽ നിരാശയുണ്ടെന്നും നബി പറഞ്ഞു. എന്നാൽ, ക്യാപ്റ്റനായല്ല താരമായി ടീമിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

