Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഫലസ്​തീനെ...

ഫലസ്​തീനെ പിന്തുണക്കുന്ന പത്താൻ ബംഗാളിനെ കുറിച്ച്​ മിണ്ടുന്നില്ലെന്ന്​​​​ കങ്കണ; ട്വിറ്റർ സസ്​പെൻഷൻ വെറുതെയ​ല്ലെന്ന്​​​ മറുപടി

text_fields
bookmark_border
Irfan Pathan, Kangana Ranaut
cancel
camera_altഇർഫാൻ പത്താൻ, കങ്കണ റണാവത്ത്​

ന്യൂഡൽഹി: ബംഗാളിൽ തെരഞ്ഞെടുപ്പിന്​ പിന്നാലെ നടന്ന അക്രമ സംഭവങ്ങിൽ വിദ്വേഷം കലർന്ന സന്ദേശം പങ്കുവെച്ചതിന്​ ബോളിവുഡ്​ നടി കങ്കണ റണാവത്തിന്‍റെ ട്വിറ്റർ അക്കൗണ്ട്​ സസ്​പെൻഡ്​ ചെയ്​തിരുന്നു. ഇപ്പോൾ ഇൻസ്റ്റഗ്രാം വഴിയാണ്​ നടി ആരാധകരോട്​ സംവദിക്കുന്നതും ദേശീയ, അന്തർദേശീയ വിഷയങ്ങളിൽ അഭിപ്രായം പറയുകയും ചെയ്യുന്നത്​. കഴിഞ്ഞ ദിവസം ഫലസ്​തീന്​ പിന്തുണ പ്രഖ്യാപിച്ച ഇന്ത്യൻ ക്രിക്കറ്റർ ഇർഫാൻ പത്താനെ കങ്കണ വിമർശിച്ചിരുന്നു. ബംഗാൾ വിഷയത്തിൽ മൗനം പാലിച്ച പത്താൻ ഫലസ്​തീൻ വിഷയത്തിൽ അഭിപ്രായം പറഞ്ഞതിനെയാണ്​ കങ്കണ വിമർശിച്ചത്​.

ഇപ്പോൾ കങ്കണക്ക്​ ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ്​ പത്താൻ. എന്‍റെ എല്ലാ ട്വീറ്റുകളും തന്‍റെ നാട്ടുകാർക്കും മാനവികതക്ക്​ വേണ്ടിയുള്ളതാണെന്നും വിദ്വേഷം പരത്താൻ ശ്രമിച്ചതിനാണ്​ കങ്കണയുടെ ട്വിറ്റർ അക്കൗണ്ട്​ സസ്​പെൻഡ്​ ചെയ്​തതെന്നും​ പത്താൻ ട്വീറ്റ്​ ചെയ്​തു.

'നിങ്ങൾക്ക് മനുഷ്യത്വമുണ്ടെങ്കിൽ ഫലസ്​തീനിലും ഗസ്സയിലും സംഭവിക്കുന്ന കാര്യങ്ങളെ നിങ്ങൾ പിന്തുണക്കില്ല'-ഇതായിരുന്നു ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന അക്രമങ്ങളിൽ ഫലസ്​തീന്​ പിന്തുണയുമായി പത്താൻ ഇട്ട ട്വീറ്റ്​. ഇതിന്​ പിന്നാലെ പത്താൻ വിഷയത്തിൽ ഒരുപക്ഷം മാത്രം പിടിക്കുകയാണെന്ന്​ വിമർശനം വന്നു.

ഉത്തർ പ്രദേശിലെ ബി.ജെ.പി എം.എൽ.എയായ ദിനേഷ്​ ചൗധരിയാണ്​ ഇർഫാൻ പത്താൻ രാജ്യത്തെ സ്​നേഹിക്കുന്നുവെങ്കിൽ ബംഗാൾ അക്രമത്തെ കുറിച്ച്​ ഒരു ട്വീറ്റ്​ പോലും ചെയ്യാത്തതെന്ന്​ ചോദിച്ചത്​. കേരാകത്​ എം.എൽ.എയുടെ ട്വീറ്റിന്‍റെ സ്​ക്രീൻഷോട്ട്​ പങ്കുവെച്ചായിരുന്നു ഇൻസ്റ്റഗ്രാമിൽ കങ്കണ പത്ത​നെതിരെ തിരിഞ്ഞത്​.


​ഇസ്രയേൽ-ഫലസ്​തീൻ വിഷയത്തിൽ ഇസ്രയേൽ അനുകൂല നിലപാടുമായി കങ്കണ രംഗത്തെത്തിയിരുന്നു. 'ഇന്ത്യ ഇസ്രയേലിനൊപ്പമാണ്​. തീവ്രവാദത്തിനെതിരെ ധർണയും അധിക്ഷേപവും വഴി മറുപടി പറയണമെന്ന്​ പറയുന്നവർ ിസ്രയേലിൽ നിന്ന്​ പഠിക്കണം' -കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gazairfan pathanKangana RanautIsrael Palestine Conflict
News Summary - My tweets are for humanity her posts are only about hate Irfan Pathan takes a dig at Kangana Ranaut
Next Story