Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഞാനൊരിക്കലും അശ്വിനെ...

ഞാനൊരിക്കലും അശ്വിനെ ടീമിലെടുക്കില്ല, ടി20 ഫോർമാറ്റിൽ അമിത പരിഗണന ലഭിക്കുന്നു -സഞ്ജയ് മഞ്ജരേക്കര്‍

text_fields
bookmark_border
ഞാനൊരിക്കലും അശ്വിനെ ടീമിലെടുക്കില്ല, ടി20 ഫോർമാറ്റിൽ അമിത പരിഗണന ലഭിക്കുന്നു -സഞ്ജയ് മഞ്ജരേക്കര്‍
cancel

ഇന്ത്യയുടെ ഓഫ് സ്​പിന്നർ രവിചന്ദ്രൻ അശ്വിനെ ടി20 ഫോർമാറ്റിൽ കളിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്​ മുന്‍ താരവും പ്രശസ്ത കമ​േൻററ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ രണ്ടാം ക്വാളിഫയറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടു തോറ്റ്​ ഡൽഹി ക്യാപിറ്റൽസ് പുറത്തായതിനു പിന്നാലെയാണ് മഞ്ജരേക്കർ അശ്വിനെതിരെ രംഗത്തെത്തിയത്.

20 ഒാവർ ഫോർമാറ്റുകളിൽ അശ്വിനെ അമിതമായി ആശ്രയിക്കുന്നതിനെ മഞ്ജരേക്കര്‍ രൂക്ഷമായ വിമർശിച്ചു. ''അശ്വിനെക്കുറിച്ച് നമ്മള്‍ ഒരുപാട് സംസാരിച്ചു കഴിഞ്ഞു. അശ്വിനെന്ന ടി20 ബൗളര്‍ ഒരു ടീമി​െൻറയും അവിഭാജ്യ ഘടകമാണെന്ന്​ ഞാന്‍ കരുതുന്നില്ല. അശ്വിൻ മാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത് സംഭവിക്കുമെന്ന് ഞാൻ കരുതുന്നില്ല, കാരണം കഴിഞ്ഞ അഞ്ച്-ഏഴ് വർഷമായി അദ്ദേഹം ഇങ്ങനെയാണ്.

ടെസ്റ്റ് മല്‍സരങ്ങളില്‍ അശ്വിനെക്കുറിച്ച് സംസാരിക്കുന്നത് എന്തുകൊണ്ടാണെന്നു എനിക്കു മനസ്സിലാക്കാന്‍ കഴിയും. കാരണം ആ ഫോര്‍മാറ്റില്‍ അദ്ദേഹം അതിശയിപ്പിക്കുന്ന പ്രകടനമാണ്​ കാഴ്​ച്ചവെക്കുന്നത്​. ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റില്‍പ്പോലും അശ്വിനെ കളിപ്പിക്കാതിരുന്നത് നിഗൂഢമാണ്​. പക്ഷെ ടി20യിലും ഐപിഎല്ലിലും അശ്വിന്​ അമിത പരിഗണന നൽകുന്നതായി തോന്നുന്നുണ്ടെന്നും മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.

ഒരേ ശൈലിയിലുള്ളതാണ്​ തന്റെ ബൗളിങ്ങെന്ന്​ കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി അശ്വിന്‍ നമ്മളെ കാണിച്ചു തരുന്നുണ്ട്​. ഞാനൊരിക്കലും അശ്വിനെപ്പോലൊരാളെ എന്റെ ടീമിലെടുക്കില്ല. കാരണം സ്​പിൻ ബൗളിങ്ങിന്​ അനുകൂലമായ പിച്ചുകൾ ലഭിക്കുകയാണെങ്കില്‍ വിക്കറ്റെടുക്കാന്‍ കഴിയുന്ന വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരെ പോലുള്ള സ്പിന്നര്‍മാരെയാണ് ഞാന്‍ ടീമിലുള്‍പ്പെടുത്തുക. - മഞ്ജരേക്കര്‍ വ്യക്തമാക്കി. ടി20 ഫോര്‍മാറ്റില്‍ ദീര്‍ഘകാലമായി ആര്‍ അശ്വിന്‍ വിക്കറ്റുകളെടുക്കുന്ന ബൗളറല്ല. റണ്ണൊഴുക്ക് കുറയ്ക്കുന്നതിനു വേണ്ടി മാത്രം ഒരു ഫ്രാഞ്ചൈസി അദ്ദേഹത്തെ നിലനിര്‍ത്തുമെന്ന്​ താന്‍ കരുതുന്നില്ലെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:R AshwinSanjay ManjrekarT20 team
News Summary - Would never have someone like R Ashwin in my T20 team Says Sanjay Manjrekar
Next Story