Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമു​സ​റ​ബാ​നി...

മു​സ​റ​ബാ​നി ഐ.​പി.​എ​ല്ലി​ൽ; നി​യ​മ​ന​ട​പ​ടി​യെ​ന്ന് പി.​സി.​ബി

text_fields
bookmark_border
മു​സ​റ​ബാ​നി ഐ.​പി.​എ​ല്ലി​ൽ; നി​യ​മ​ന​ട​പ​ടി​യെ​ന്ന് പി.​സി.​ബി
cancel
camera_alt

ബ്ലെ​സ്സി​ങ് മു​സ​റ​ബാ​നി

ലാ​ഹോ​ർ: സിം​ബാ​ബ്‌​വെ പേ​സ് ബൗ​ള​ർ ബ്ലെ​സ്സി​ങ് മു​സ​റ​ബാ​നി ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ടീ​മാ​യ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ൽ ചേ​ർ​ന്നു. ഐ.​പി.​എ​ല്ലി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ ബം​ഗ്ലാ​ദേ​ശ് പേ​സ​ർ മു​സ്ത​ഫി​സു​ർ​റ​ഹ്മാ​ന് പ​ക​ര​മാ​യാ​ണ് ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ മു​സ​റ​ബാ​നി‍യെ കെ.​കെ.​ആ​ർ സം​ഘ​ത്തി​ലെ​ടു​ത്ത​ത്.

പാ​കി​സ്താ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ഇ​സ്‌​ലാ​മാ​ബാ​ദ് യു​നൈ​റ്റ​ഡ് താ​ര​മാ​യി​രി​ക്കെ ക​രാ​റി​ൽ​നി​ന്ന് പി​ന്മാ​റി​യാ​ണ് താ​ര​ത്തി​ന്റെ കൂ​ടു​മാ​റ്റം. ഇ​തി​നെ​തി​രെ പാ​കി​സ്താ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് രം​ഗ​ത്തെ​ത്തി. പി.​എ​സ്.​എ​ല്ലും ഐ.​പി.​എ​ല്ലി​ലും ഏ​ക​ദേ​ശം ഒ​രേ സ​മ​യ​ത്താ​യ​തി​നാ​ൽ ക​രാ​ർ റ​ദ്ദാ​ക്കി​പ്പോ​വാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം​ത​ന്നെ വ്യ​ക്ത​മാ​യ സ​ന്ദേ​ശം ന​ൽ​കി​യി​രു​ന്ന​താ​യി പി.​സി.​ബി വൃ​ത്ത​ങ്ങ​ൾ അ​റി‍യി​ച്ചു. മു​സ​റ​ബാ​നി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pcbCricketerLatest NewsIPL 2026
News Summary - Muzarabani in IPL; PCB says it is a disciplinary measure
Next Story