Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Muttiah Muralitharan
cancel
Homechevron_rightSportschevron_rightCricketchevron_rightമുത്തയ്യ മുരളീധര​‍െൻറ...

മുത്തയ്യ മുരളീധര​‍െൻറ ആരോഗ്യനില തൃപ്​തികരം

text_fields
bookmark_border

ചെ​ന്നൈ: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ശ്രീ​ല​ങ്ക​ൻ ഇ​തി​ഹാ​സ ക്രി​ക്ക​റ്റ്​ താ​രം മു​ത്ത​യ്യ മു​ര​ളീ​ധ​ര​‍െൻറ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​രം. ക​ടു​ത്ത നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍ന്ന് തി​ങ്ക​ളാ​ഴ്​​ച ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന താ​ര​ത്തെ അ​ടി​യ​ന്ത​ര ആ​ന്‍ജി​യോ​പ്ലാ​സ്​​റ്റി​ക്ക് വി​ധേ​യ​നാ​ക്കി​യി​രു​ന്നു.

ഹൃ​ദ​യ ധ​മ​നി​യി​ലെ ത​ട​സ്സം ഒ​ഴി​വാ​ക്കാ​ന്‍ സ്​​റ്റെൻറ് വി​ജ​യ​ക​ര​മാ​യി​ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​​ട്ടോ​ടു​കൂ​ടി താ​രം ആ​ശു​പ​ത്രി വി​ടു​ക​യും ചെ​യ്​​തു.

താ​ര​ത്തി​‍െൻറ ആ​ന്‍ജി​യോ​പ്ലാ​സ്​​റ്റി വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തി​യാ​യെ​ന്നും ആ​രോ​ഗ്യ​നി​ല​യി​ല്‍ ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്നും അ​പ്പോ​ളോ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പു​റ​ത്തി​റ​ക്കി​യ മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ വ്യ​ക്ത​മാ​ക്കി.

ഐ.​പി.​എ​ല്ലി​ല്‍ സ​ണ്‍റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​‍െൻറ ബൗ​ളി​ങ് കോ​ച്ചാ​ണ് മു​ര​ളീ​ധ​ര​ന്‍. എ​ന്നാ​ൽ, ചി​കി​ത്സ ക​ഴി​ഞ്ഞ്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​മോ​യെ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muttiah Muralitharan
News Summary - Muttiah Muralitharan's health is satisfactory
Next Story