Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഷ്താഖ് അലി ട്രോഫി: കേരളത്തിന് തോൽവി

text_fields
bookmark_border
മുഷ്താഖ് അലി ട്രോഫി: കേരളത്തിന് തോൽവി
cancel

മൊഹാലി: തുടർച്ചയായ മൂന്ന് ജയങ്ങൾക്ക് ശേഷം സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റ് ഗ്രൂപ് മത്സരത്തിൽ കേരളത്തിന് തോൽവി. 12 റൺസിന് സർവിസസാണ് കേരളത്തെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത പട്ടാളക്കാർ 20 ഓവറിൽ എട്ടിന് 148 റൺസെടുത്തു. 19.4 ഓവറിൽ 136 റൺസിന് കേരളം പുറത്തായി. 39 റൺസെടുത്ത ഓപണർ ആൻഷുൽ ഗുപ്തയാണ് സർവിസസിന്റെ ടോപ് സ്കോറർ. വൈശാഖ് ചന്ദ്രൻ കേരളത്തിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

കരുത്തുറ്റ കേരള ബാറ്റിങ് നിരക്ക് താരതമ്യേന ചെറിയ ലക്ഷ്യം പിന്തുടരാനായില്ല. വൈസ് ക്യാപ്റ്റൻ സചിൻ ബേബി 36ഉം ക്യാപ്റ്റൻ സഞ്ജു സാംസൺ 30ഉം റൺസെടുത്തു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 52 റൺസ് കൂട്ടിച്ചേർത്തു. സർവിസസിന്റെ ദിവേഷ് പത്താനിയയും എ.പി ശർമയും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mushtaq Ali Trophy: Kerala lost
Next Story