Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളം വീണ്ടും വിജയവഴിയിൽ; മുഷ്താഖ് അലി ട്രോഫിയിൽ നാഗാലാൻഡിനെ വീഴ്ത്തിയത് എട്ടു വിക്കറ്റിന്

text_fields
bookmark_border
കേരളം വീണ്ടും വിജയവഴിയിൽ; മുഷ്താഖ് അലി ട്രോഫിയിൽ നാഗാലാൻഡിനെ വീഴ്ത്തിയത് എട്ടു വിക്കറ്റിന്
cancel

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിൽ നാഗാലാൻഡിനെതിരെ അനായാസ വിജയവുമായി കേരളം. എട്ട് വിക്കറ്റിനായിരുന്നു ജയം. ആദ്യം ബാറ്റ് ചെയ്ത നാഗാലാൻഡ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 52 പന്ത് ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റിന് ലക്ഷ്യത്തിലെത്തി. സഞ്ജു സാംസൻ കളിക്കാതിരുന്ന മത്സരത്തിൽ മുഹമ്മദ് അസ്ഹറുദ്ദീനാണ് ടീമിനെ നയിച്ചത്. എൻ.പി. ബേസിൽ മൂന്നും ബേസിൽ തമ്പി രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ സ്കോർ അഞ്ചിൽ നിൽക്കെ വിഷ്ണു വിനോദിന്റെ വിക്കറ്റ് നഷ്ടമായി.

എന്നാൽ, രോഹൻ കുന്നുമ്മലും സച്ചിൻ ബേബിയും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് സ്കോർ മുന്നോട്ട് നീക്കി. വിജയത്തിന് 11 റൺസ് അകലെ രോഹൻ പുറത്തായെങ്കിലും സച്ചിനും സൽമാൻ നിസാറും ചേർന്ന് കരക്കടുപ്പിച്ചു. രോഹൻ 28 പന്തിൽനിന്ന് 57 റൺസെടുത്തു. സച്ചിൻ ബേബി 48ഉം സൽമാൻ നിസാർ 11ഉം റൺസുമായി പുറത്താകാതെ നിന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mushtaq Ali Trophy: Kerala beat Nagaland
Next Story