ചാമ്പ്യൻസ് ട്രോഫിയിലെ മോശം പ്രകടനം; ഏകദിനത്തിൽനിന്ന് വിരമിച്ച് മുശ്ഫിഖുർറഹീം
text_fieldsധാക്ക: ഏകദിന ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റർ മുശ്ഫിഖുർറഹീം. ചാമ്പ്യൻസ് ട്രോഫി ഗ്രൂപ് ‘ബി’യില്‍ ദയനീയ പ്രകടനവുമായി ടീം പുറത്തായിരുന്നു. ‘‘ഇന്നുമുതൽ ഏകദിന ഫോർമാറ്റിൽനിന്ന് വിരമിച്ചതായി ഞാൻ പ്രഖ്യാപിക്കുന്നു.
എല്ലാത്തിനും അൽഹംദുലില്ലാഹ്. ആഗോള തലത്തിൽ നമ്മുടെ നേട്ടങ്ങൾ പരിമിതമായിരിക്കാം, പക്ഷേ ഒരു കാര്യം ഉറപ്പാണ്, എന്റെ രാജ്യത്തിനായി കളിക്കളത്തിൽ ഇറങ്ങിയപ്പോഴെല്ലാം, ഞാൻ 100 ശതമാനത്തിലധികം സമർപ്പണവും സത്യസന്ധതയും നൽകി...’’ -താരം ഫേസ്ബുക്കിൽ കുറിച്ചു. 2006 ആഗസ്റ്റിൽ സിംബാബ്‌വേക്കെതിരെയാണ് മുശ്ഫിഖ് ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്.
എല്ലാ ഫോർമാറ്റിലുമായി ബംഗ്ലാദേശിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ്. 274 ഏകദിന മത്സരങ്ങളിൽ 7795 റൺസ് നേടി. വിക്കറ്റിന് പിറകിലും 243 ക്യാച്ചുകൾ എടുക്കുകയും 56 സ്റ്റമ്പിങ്ങുകൾ നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

