Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകുതിച്ചിരുന്ന...

കുതിച്ചിരുന്ന രാജസ്ഥാനെ കിതപ്പിച്ച്​ ബുംറ, ഫോം തുടർന്ന്​ തുടർന്ന്​ സഞ്​ജു; മുംബൈക്ക്​ ജയിക്കാൻ 172

text_fields
bookmark_border
കുതിച്ചിരുന്ന രാജസ്ഥാനെ കിതപ്പിച്ച്​ ബുംറ, ഫോം തുടർന്ന്​ തുടർന്ന്​ സഞ്​ജു; മുംബൈക്ക്​ ജയിക്കാൻ 172
cancel

ന്യൂഡൽഹി: ബാറ്റെടുത്തവരെല്ലാം തങ്ങളുടേതായ സംഭാവനകൾ നൽകി മടങ്ങിയപ്പോൾ മുംബൈ ഇന്ത്യൻസിനെതിരെ രാജസഥാൻ റോയൽസിന്​ മാന്യമായ ​സ്​കോർ. നാലിന്​ 171 റൺസെന്ന പൊരുതാവുന്ന സ്​കോറിലാണ്​ രാജസ്ഥാൻ ഇന്നിങ്​സ്​ അവസാനിപ്പിച്ചത്​. ഒരുവേള കൂറ്റൻ സ്​കോറിലേക്ക്​ നീങ്ങു​മെന്ന്​ കരുതിയ രാജസ്ഥാനെ അളന്നുമുറിച്ച യോർക്കറുകളിലൂടെ ജസ്​പ്രീത്​ ബുംറ വരിഞ്ഞുകെട്ടുകയായിരുന്നു. ജോസ്​ ബട്​ലർ (32 പന്തിൽ 41), യശ്വസി ജയ്​സ്വാൾ (20 പന്തിൽ 32), സഞ്​ജു സാംസൺ (27 പന്തിൽ 42), ശിവം ദുബെ (31 പന്തിൽ 35) എന്നിവർ രാജസ്ഥാനായി തിളങ്ങി.


ടോസ്​ നഷ്​ടപ്പെട്ട്​ ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനായി ജോസ്​ ബട്​ലറും യശ്വസി ജയ്​സ്വാളും ആഗ്രഹിച്ച തുടക്കമാണ്​ നൽകിയത്​. തുടക്കത്തിലെ സൂക്ഷ്​മതക്ക്​ ശേഷം ബട്​ലറും ജയ്​സ്വാളും അടിച്ചു തുടങ്ങിയതോടെ രാജസ്ഥാൻ സ്​കോർ ബോർഡ്​ കുതിച്ചു തുടങ്ങി. ആവേശം അതിരുവിട്ട്​ ക്രീസ്​ വിട്ടിറങ്ങിയ ജോസ്​ ബട്​ലർ സ്​റ്റംപ്​ ഔട്ടായി മടങ്ങിയതോടെയെത്തിയ സഞ്​ജു ബൗണ്ടറിയോടെയാണ്​ തുടങ്ങിയത്​. മോശം പന്തുകളെ തിരഞ്ഞു പിടിച്ച്​ ബൗണ്ടറി കടത്തിയ സഞ്​ജു അർധ സെഞ്ച്വറിക്കരികെ ക്ലീൻ ബൗൾഡായി മടങ്ങുകയായിരുന്നു.


കൂറ്റൻ സ്​കോറിൽ ഇന്നിങ്​സ്​ ഫിനിഷ്​ ചെയ്യുമെന്ന കരുതിയ രാജസ്ഥാന്​ മുന്നിൽ അവസാന ഓവറുകളിൽ ബുംറ വട്ടമിട്ടു നിൽക്കുകയായിരുന്നു. അവസാന ഓവറുകളിൽ ​യോർക്കർ ലെങ്​ത്​ ലക്ഷ്യമാക്കി പന്തെറിഞ്ഞ മുംബൈ ബൗളർമാർക്കു മുമ്പിൽ രാജസ്ഥാൻ പലപ്പോഴും നിരായുധരായി. നാലോവറിൽ 15 റൺസ്​ മാത്രം വഴങ്ങിയ ബുംറ സഞ്​ജുവി​െൻറ വിക്കറ്റും നേടി ത​െൻറ ക്ലാസ്​ ഒരിക്കൽ കൂടി ആവർത്തിച്ചു. 12 ഡോട്ട്​ ബോളുകളാണ്​ ബുംറയുടെ ആവനാഴിയിൽ നിന്നും പിറന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanju samsonjasprit bumrahRajasthan RoyalsIPL 2021
News Summary - Mumbai vs Rajasthan, 24th Match
Next Story