Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകൈവിട്ട കളി...

കൈവിട്ട കളി തിരിച്ചുപിടിച്ച്​ മുംബൈ​; കൈയ്യിലിരുന്നത്​ വീണ്ടും കുളമാക്കി ഹൈദരാബാദ്​

text_fields
bookmark_border
mumbai indians
cancel

ചെന്നൈ: ബാറ്റ്​സ്​മാൻമാർ പണിയെടുത്തില്ലെങ്കിലും ബൗളർമാരുടെ മിടുക്കിൽ ഒരു മത്സരം കൂടി സ്വന്തമാക്കി മും​ൈബ ഇന്ത്യൻസ്​. മുംബൈ ഉയർത്തിയ 151 റൺസിന്‍റെ കുഞ്ഞൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൺറൈസേഴ്​സ്​ ഹൈദരാബാദ്​ 137 റൺസിന്​ പോരാട്ടം അവസാനിപ്പിച്ച്​ കൂടാരം കയറുകയായിരുന്നു. മൂന്ന്​ വീതം വിക്കറ്റുകൾ വീഴ്​ത്തിയ ട്രെന്‍റ്​ ബോൾട്ടും രാഹുൽ ചഹാറുമാണ്​ ഹൈദരാബാദിനെ കീറിമുറിച്ചത്​. നാലോവറിൽ വെറും 14 റൺസ്​ മാത്രം വഴങ്ങി ഒരുവിക്ക​റ്റുമെടുത്ത ജസ്​പ്രീത്​ ബുംറ മുംബൈ വിജയത്തിൽ ഒരിക്കൽ കൂടി നിർണായക പങ്കുവഹിച്ചു. മൂന്ന്​ മത്സരങ്ങളിൽ നിന്നും ഹൈദരാബാദിന്‍റെ മൂന്നാം തോൽവിയും മുംബൈയുടെ രണ്ടാം ജയവുമാണിത്​.

വിക്കറ്റ്​ നഷ്​ടപ്പെടാതെ 67 റൺസിലെത്തിയ ശേഷമായിരുന്നു ഹൈദരാബാദിന്‍റെ തകർച്ച. 36 റൺസെടുത്ത ഡേവിഡ്​ വാർണർ, 22 പന്തിൽ നിന്നും 43 റൺസെടുത്ത ജോണി ബാരിസ്​റ്റോ എന്നിവർ വീണതോടെ ഹൈദരാബാദ്​ സമ്മർദത്തിലേക്ക്​ വീഴുകയായിരുന്നു. മനീഷ്​ പാണ്ഡേ (2), അഭിഷേക്​ ശർമ (2), വിരാട്​ സിങ്​ (11), അബ്​ദുൽ സമദ്​ (7), റാഷിദ്​ ഖാൻ (0), ഭുവനേശ്വർ കുമാർ (1), ഖലീൽ അഹമ്മദ്​ (1) എന്നിങ്ങനെയാണ്​ മറ്റുള്ളവരുടെ സംഭാവനകൾ. 28 റൺസെടുത്ത വിജയ്​ ശങ്കർ അവസാന ഓവറുകളിൽ വിജയത്തിന്​ ശ്രമിച്ചെങ്കിലും എത്തിപ്പിടിക്കാനായില്ല. ബാംഗ്ലൂരിനെതിരെ കഴിഞ്ഞ മത്സരത്തിൽ 149 റൺസ്​ പിന്തുടർന്നിറങ്ങിയ ഹൈദരാബാദ്​ ആറു റൺസകലെ പോരാട്ടം അവസാനിപ്പിച്ചിരുന്നു. അതേ സമയം 152 റൺസ്​ മാത്രമെടുത്ത മുംബൈ ഇന്ത്യൻസ്​ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സിനെ 142 റൺസിലൊതുക്കിയാണ്​ കഴിഞ്ഞ മത്സരം കഴിഞ്ഞ മത്സരം വിജയിച്ചിരുന്നത്​.


വിക്കറ്റുകൾ കൈയ്യിലുണ്ടായിട്ടും ഹൈദരാബാദ്​ ബൗളർമാർക്കുമുമ്പിൽ റൺസ്​ കണ്ടെത്താനാകാതെ മുംബൈ ബാറ്റ്​സ്​മാൻ നട്ടം തിരിഞ്ഞതോടെയാണ്​ സ്​കോർ 150ൽ ഒതുങ്ങിയത്​. 25 പന്തിൽ 32 റൺസുമായി നായകൻ രോഹിത്​ ശർമ പുറത്തായതിന്​ പിന്നാലെയാണ്​ മുംബൈയുടെ സ്​കോറിങ്​ വേഗം കുറഞ്ഞത്​. 39 പന്തുകൾ നേരിട്ട ക്വിന്‍റൺ ഡികോക്കിന്​ 40 റൺസ്​ മാത്രം ചേർക്കാനായപ്പോൾ 21പന്തുകൾ നേരിട്ട ഇഷാൻ കിഷൻ എടുത്തത്​ 12 റൺസ്​ മാത്രമാണ്​.

സൂര്യകുമാർ യാദവ്​ 10ഉം ഹാർദിക്​ പാണ്ഡ്യ ഏഴും റൺസെടുത്ത്​ പുറത്തായി. ഇന്നിങ്​സിലെ അവസാന രണ്ട്​ പന്തുകൾ സിക്​സറിന്​ പറത്തിയ കീറൻ ​പൊള്ളാർഡാണ്​ മുംബൈയെ പൊരുതാവുന്ന സ്​കോറിലെത്തിച്ചത്​.



നാലോവറിൽ 45 റൺസ്​ വഴങ്ങിയ ഭുവനേശ്വർ കുമാറാണ്​ ഹൈദരാബാദ്​ നിരയിൽ തല്ലുവാങ്ങിയത്​. മുജീബ്​ റഹ്​മാൻ രണ്ട്​ വിക്കറ്റ്​ വീഴ്​ത്തിയപ്പോൾ ഖലീൽ അഹമ്മദും റാഷിദ്​ ഖാനും ഓരോ വിക്കറ്റുകൾ വീതം വീഴ്​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai indiansSRHIPL 2021
News Summary - Mumbai vs Hyderabad, 9th Match
Next Story