Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവമ്പുകാട്ടി മുംബൈ;...

വമ്പുകാട്ടി മുംബൈ; രാജസ്ഥാനെ അടിച്ചോടിച്ചു, സഞ്​ജുവും കൂട്ടരും പുറത്തേക്ക്​

text_fields
bookmark_border
വമ്പുകാട്ടി മുംബൈ; രാജസ്ഥാനെ അടിച്ചോടിച്ചു, സഞ്​ജുവും കൂട്ടരും പുറത്തേക്ക്​
cancel

ഷാ​ർ​ജ: ഐ.​പി.​എ​ൽ ​പ്ലേ​ഓ​ഫ്​ പ്ര​തീ​ക്ഷ നി​ല​നി​ർ​ത്താ​ൻ ഇ​രു​ടീ​മു​ക​ൾ​ക്കും വി​ജ​യം അ​നി​വാ​ര്യ​മാ​യ മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സിനെ അടിച്ചോടിച്ച്​ മുംബൈ ഇന്ത്യൻസ്​. രാജസ്ഥാനെ വെറും 90 റൺസിന്​ പുറത്താക്കിയ മുംബൈ 8.2 ഓവറിൽ അനായാസം വിജയം കണ്ടു. 25 പന്തിൽ 50 റൺസുമായി സീസണിൽ ആദ്യമായി ഫോം കണ്ടെത്തിയ ഇഷാൻ കിഷനാണ്​ മുംബൈയുടെ ജയം എളുപ്പമാക്കിയത്​. ജ​യത്തോടെ മുംബൈ ​േപ്ല ഓഫ്​ പ്രതീക്ഷകൾ നില നിർത്തിയപ്പോൾ രാജസ്ഥാന്‍റെ ​േപ്ല ഓഫ്​ പ്രതീക്ഷകൾ അസ്​തമിച്ചു. ശേഷിക്കുന്ന മത്സരത്തിൽ വിജയിക്കുകയും കൊൽകത്ത പരാജയപ്പെടുകയും ചെയ്​താൽ മുംബൈ ​േപ്ല ഓഫിലേക്ക്​ കുതിക്കും. ഇരു ടീമുകളും വിജയിക്കുകയോ പരാജയ​പ്പെടുക​യോ ചെയ്​താൽ റൺറേറ്റാകും ​േപ്ല ഓഫ്​ പ്രവേശനം തീരുമാനിക്കുക.

ടോ​സ്​ നേ​ടി എ​തി​രാ​ളി​ക​ളെ ബാ​റ്റി​ങ്ങി​ന​യ​ച്ച നാ​യ​ക​ൻ രോ​ഹി​ത്​ ശ​ർ​മ​യു​ടെ തീ​രു​മാ​നം ശ​രി​വെ​ച്ച്​ പ​ന്തെ​റി​ഞ്ഞ മും​ബൈ ബൗ​ള​ർ​മാ​ർ രാ​ജ​സ്ഥാ​നെ ഒ​മ്പ​ത്​ വി​ക്ക​റ്റി​ന്​ 90 റ​ൺ​സി​ൽ ഒ​തു​ക്കുകയായിരുന്നു. പേ​സ​ർ​മാ​രാ​യ ജ​സ്​​പ്രീ​ത്​ ബും​റ, ന​താ​ൻ കോ​ർ​ട്ട​ർ നൈ​ൽ, ജി​മ്മി നീ​ഷം എ​ന്നി​വ​രു​ടെ ത​ക​ർ​പ്പ​ൻ ബൗ​ളി​ങ്ങാ​ണ്​ മും​ബൈ​ക്ക്​ മു​ൻ​തൂ​ക്കം ന​ൽ​കി​യ​ത്. കോ​ർ​ട്ട​ർ നൈ​ൽ നാ​ലു ഓ​വ​റി​ൽ 14 റ​ൺ​സ്​ വ​ഴ​ങ്ങി നാ​ലും നീ​ഷം നാ​ലു ഓ​വ​റി​ൽ 12 റ​ൺ​സി​ന്​ മൂ​ന്നും ബും​റ നാ​ലു ഓ​വ​റി​ൽ 14 റ​ൺ​സി​ന്​ ര​ണ്ടും വി​ക്ക​റ്റ്​ വീ​ഴ്​​ത്തി.

ബാ​റ്റെ​ടു​ത്ത​വ​രെ​ല്ലാം നി​റം​മ​ങ്ങി​യ രാ​ജ​സ്ഥാ​ൻ നി​ര​യി​ൽ 24 റ​ൺ​സെ​ടു​ത്ത ഓ​പ​ണ​ർ എ​വി​ൻ ലൂ​യി​സ്​ ആ​ണ്​ ടോ​പ്​​സ്​​കോ​റ​ർ. ക്യാ​പ്​​റ്റ​ൻ സ​ഞ്​​ജു സാം​സ​ൺ മൂ​ന്നു റ​ൺ​സി​ന്​ മ​ട​ങ്ങി​യ​പ്പോ​ൾ യ​ശ​സ്വി ജ​യ്​​സ്വാ​ൾ (12), ശി​വം ദു​ബെ (3), ഗ്ലെ​ൻ ഫി​ലി​പ്​​സ്​ (4), ഡേ​വി​ഡ്​ മി​ല്ല​ർ (15), രാ​ഹു​ൽ തെ​വാ​തി​യ (12) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ​മ​റ്റു പ്ര​ധാ​ന ബാ​റ്റ​ർ​മാ​രു​ടെ സ്​​കോ​ർ. വാ​ല​റ്റ​ത്ത്​ ശ്രേ​യ​സ്​ ഗോ​പാ​ൽ (0), ചേ​ത​ൻ സ​ർ​ക്കാ​റി​യ (6), കു​ൽ​ദീ​പ്​ യാ​ദ​വ്​ (0*), മു​സ്​​ത​ഫി​സു​റ​ഹ്​​മാ​ൻ (8*) എ​ന്നി​വ​ർ​ക്കും തി​ള​ങ്ങാ​നാ​യി​ല്ല.

ക​ഴി​ഞ്ഞ ക​ളി​യി​ൽ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്​​സ്​ ഉ​യ​ർ​ത്തി​യ കൂ​റ്റ​ൻ സ്​​കോ​ർ ത​ക​ർ​പ്പ​ൻ ബാ​റ്റി​ങ്ങി​ലൂ​ടെ അ​നാ​യാ​സം മ​റി​ക​ട​ന്ന രാ​ജ​സ്ഥാ​ൻ ടോ​സ്​ ന​ഷ്​​ട​മാ​യി​ട്ടും ബാ​റ്റി​ങ്​ ല​ഭി​ച്ച​പ്പോ​ൾ അ​തേ ഫോം ​തു​ട​രാ​മെ​ന്ന ആ​ത്​​മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു. ആ​ദ്യ മൂ​ന്നു ഓ​വ​റി​ൽ വി​ക്ക​റ്റ്​ ന​ഷ്​​ട​മി​ല്ലാ​തെ 25 റ​ൺ​സ്​ ക​ട​ന്ന രാ​ജ​സ്ഥാ​നാ​യി ലൂ​യി​സും ജ​യ്​​സ്വാ​ളും മി​ക​ച്ച അ​ടി​ത്ത​റ​യി​​ട്ടെ​ന്ന്​ തോ​ന്നി​ച്ച ഘ​ട്ട​ത്തി​ലാ​ണ്​ മും​ബൈ ബൗ​ള​ർ​മാ​ർ ആ​ഞ്ഞ​ടി​ച്ച​ത്. ജ​യ്​​സ്വാ​ളി​നെ വി​ക്ക​റ്റി​നു​പി​റ​കി​ൽ ഇ​ഷാ​ൻ കി​ഷ​െൻറ ഗ്ലൗ​സി​ലെ​ത്തി​ച്ച്​ കോ​ർ​ട്ട​ർ നൈ​ലാ​ണ്​ ആ​ദ്യ വെ​ടി പൊ​ട്ടി​ച്ച​ത്. പി​ന്നെ ഘോ​ഷ​യാ​ത്ര​യാ​യി​രു​ന്നു. ലൂ​യി​സി​നെ ത​െൻറ ര​ണ്ടാം ഓ​വ​റി​നെ​ത്തി​യ ബും​റ വി​ക്ക​റ്റി​നു​മു​ന്നി​ൽ കു​ടു​ക്കി​യ​പ്പോ​ൾ റി​വ്യൂ​വും രാ​ജ​സ്ഥാ​നെ തു​ണ​ച്ചി​ല്ല.


പി​ന്നെ മി​ക​ച്ച സ്​​കോ​റി​ലേ​ക്കു​ള്ള പ്ര​തീ​ക്ഷ ക്യാ​പ്​​റ്റ​ൻ സ​ഞ്​​ജു​വി​ലും ക​ഴി​ഞ്ഞ ക​ളി​യി​ലെ ഹീ​റോ ദു​ബെ​യി​ലു​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​രു​വ​രെ​യും നീ​ഷം മ​ട​ക്കി. യു.​എ.​ഇ​യി​ൽ ആ​ദ്യ​മാ​യി അ​വ​സ​രം ല​ഭി​ച്ച നീ​ഷം ആ​ദ്യ പ​ന്തി​ൽ ത​ന്നെ സ​ഞ്​​ജു​വി​നെ പോ​യ​ൻ​റി​ൽ ജ​യ​ന്ത്​ യാ​ദ​വി​െൻറ കൈ​യി​ലെ​ത്തി​ച്ചു. ഫു​ൾ​ലെ​ങ്​​ത്​ ബാ​ളി​ൽ ലൂ​സ്​ ഡ്രൈ​വി​ന്​ ശ്ര​മി​ച്ച​താ​ണ്​ സ​ഞ്​​ജു​വി​ന്​ വി​ന​യാ​യ​ത്. ത​െൻറ അ​ടു​ത്ത ഓ​വ​റി​ൽ ദു​ബെ​യു​ടെ കു​റ്റി തെ​റു​പ്പി​ച്ച നീ​ഷം രാ​ജ​സ്ഥാ​ന്​ ഇ​ര​ട്ട​പ്ര​ഹ​ര​മേ​ൽ​പി​ച്ചു. അ​ധി​കം വൈ​കാ​തെ ഫി​ലി​പ്​​സി​നെ കോ​ർ​ട്ട​ർ നൈ​ലും ബൗ​ൾ​ഡാ​ക്കി​യ​തോ​ടെ 10 ഓ​വ​ർ തി​ക​യു​േ​മ്പാ​ഴേ​ക്കും രാ​ജ​സ്ഥാ​ൻ അ​ഞ്ചി​ന്​ 50 എ​ന്ന അ​വ​സ്ഥ​യി​ലാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai IndiansIPL 2021
Next Story