Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമുഹമ്മദ്​ സിറാജ്​...

മുഹമ്മദ്​ സിറാജ്​ ബൂംറയേക്കാൾ വൈദഗ്‌ധ്യമുള്ള ബൗളറെന്ന്​ നെഹ്​റ

text_fields
bookmark_border
siraj and bumrah
cancel
camera_alt

ബൂംറയും സിറാജും

ന്യൂഡൽഹി: ഐ.പി.എല്ലിലെയും ആഭ്യന്തര ടൂർണമെൻറുകളിലെയു​ം കളിമികവിൽ ഇന്ത്യൻ ടീമിലെത്തിയ മുഹമ്മദ്​ സിറാജ്​ കോഹ്​ലിപ്പടയുടെ അവിഭാജ്യ ഘടകമായി വളർന്നുകൊണ്ടിരിക്കുകയാണ്​.

സീനിയർ താരവും ടീം ഇന്ത്യയുടെ ബൗളിങ്​ കുന്തമുനയുമായ ബൂംറയേക്കാൾ വൈദഗ്‌ധ്യമുള്ള താരമാണ്​ സിറാജെന്ന്​ വാഴ്​ത്തിയിരിക്കുകയാണ്​ മുൻ ഇന്ത്യൻ പേസർ ആശിഷ്​ നെഹ്​റ.

സിറാജിന്​ ഇതിനോടകം ബുംറയേക്കാൾ വേരിയേഷൻസ്​ ഉണ്ട്​. ഫിറ്റ്നസ് നിലനിർത്താനും മത്സര അവബോധം വർധിപ്പിക്കാനും കഴിഞ്ഞാൽ അവന്‍റെ ഉയർച്ചക്ക്​ അതിരുകൾ കാണില്ലെന്നാണ്​ നെഹ്​റ പറയുന്നത്​.

'ഒന്ന്​ രണ്ട്​ വർഷങ്ങൾക്ക്​ മുമ്പ്​ ഇന്ത്യ എക്കായി എല്ലാ ടെസ്റ്റ്​ മത്സരങ്ങളിലും അഞ്ചും ആറും വിക്കറ്റ്​ വീഴ്​ത്തുന്ന ഒരു ബൗളറായിരുന്നു അവൻ. ഇപ്പോൾ എല്ലാ ഫോർമാറ്റിനും അനുയോജ്യനായ കളിക്കാരനായി അവൻ മാറി. എല്ലാ തരത്തിലും പന്തിൽ വേരിയേഷൻ നടത്താൻ അവന്​ സാധിക്കും. നിങ്ങൾ വേരിയേഷനെ കുറിച്ചാണ്​ സംസാരിക്കുന്നതെങ്കിൽ വൈദഗ്ധ്യത്തിന്‍റെ കാര്യത്തിൽ അവൻ ബുംറയെക്കാൾ മുന്നിലാണ്' -നെഹ്​റ ക്രിക്​ബസിന്‍റെ​ വിഡിയോയിൽ സംസാരിച്ചു.

'പന്തിന്‍റെ വേഗത കൂട്ടാനും കുറക്കാനും അവന്​ അനായാസം സാധിക്കും. ന്യൂബോളിൽ തിളങ്ങാനുമാകും. കായികക്ഷമത നിലനിർത്തുകയും മാനസിക കരുത്താർജ്ജിക്കുകയും ചെയതാൽ അവന്‍റെ ഉയർച്ചക്ക്​ അതിരുകൾ കാണില്ല' -നെഹ്​റ കൂട്ടിച്ചേർത്തു.

സ്​ഥിരം പേസർമാരായ ബൂംറ, ഇശാന്ത്​ ശർമ, മുഹമ്മദ്​ ഷമി, ഭുവനേശ്വർ കുമാർ, ഉമേഷ്​ യാദവ്​ എന്നിവരുടെ അസാന്നിധ്യത്തിലാണ്​ ഇന്ത്യയുടെ ടെസ്​റ്റ്​ കുപ്പായത്തിൽ അരങ്ങേറാൻ സിറാജിന്​ സാധിച്ചത്​. ആസ്​ട്രേലിയക്കെതിരെ അവരുടെ മണ്ണിലായിരുന്നു അത്​. ഡൗൺ അണ്ടറിൽ അരങ്ങേറ്റം ഗംഭീരമാക്കിയ സിറാജിന്​ പിന്നീട്​ തിരിഞ്ഞ്​ നോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യൻ ടീമിലെ സ്​ഥിരം സീമർമാരിൽ ഒരാളായി മാറിയിരിക്കു​കയാണ്​ സിറാജ്​ ഇപ്പോൾ.

ഈ സീസൺ ഐ.പി.എല്ലിലും റോയൽ ചല​ഞ്ചേഴ്​സ്​ ബാംഗ്ലൂർ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി സധൈര്യം ന്യൂബോൾ ഏൽപിക്കുന്നതും​ സിറാജിനെയാണ്​. സീസണിൽ ഏറ്റവും ആദ്യം 50 ഡോട്ട്​ബോളുകൾ എറിഞ്ഞ ബൗളറാണ്​ സിറാജ്​. നാലുമത്സരങ്ങളിൽ നിന്ന്​ അഞ്ച്​ വിക്കറ്റാണ്​ സിറാജ്​ വീഴ്​ത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ashish nehrajasprit bumrahMohammed SirajIPL 2021
News Summary - Muhammed Siraj is more skilful than jasprit Bumrah says Ashish Nehra
Next Story